|    Sep 26 Wed, 2018 4:01 pm
FLASH NEWS
Home   >  Sports  >  Cricket  >  

കംഗാരുക്കളെ വീഴ്ത്തി ഇംഗ്ലീഷ്‌കൂട്ടം

Published : 14th June 2018 | Posted By: vishnu vis


ലണ്ടന്‍: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ജയം. ബൗളര്‍മാര്‍ കരുത്തുകാട്ടിയ മല്‍സരത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ത്രേലിയ 47 ഓവറില്‍ 214 റണ്‍സിന് കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട്് 44 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങിനിറങ്ങിയ ആസ്‌ത്രേലിയക്ക് തുടക്കം മുതല്‍ കാലിടറി. ഇംഗ്ലണ്ടിന്റെ സ്പിന്‍ബൗളര്‍മാര്‍ക്ക് മുന്നില്‍ മുന്‍നിരയെല്ലാം തകര്‍ന്നപ്പോള്‍ മധ്യനിരയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും (62) ആഷ്ടണ്‍ അഗറും (40) നടത്തിയ ചെറുത്ത് നില്‍പ്പാണ് (40) ഓസീസിനെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി മോയിന്‍ അലിയും ലിയാം പ്ലക്കറ്റും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ആദില്‍ റഷീദ് രണ്ട് വിക്കറ്റും സ്വന്തമാക്കി.
215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് വേണ്ടി നായകന്‍ ഇയാന്‍ മോര്‍ഗന്‍ (69), ജോ് യ് റൂട്ട് (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ഡേവിഡ് വില്ലി (35), പ്ലക്കറ്റ് (3) എന്നിവര്‍ പുറത്താവാതെ നിന്നു. മോയിന്‍ അലിയാണ് കളിയിലെ താരം. ജയത്തോടെ അഞ്ച് മല്‍സര പരമ്പരയില്‍ 1-0ന് ഇംഗ്ലണ്ട് മുന്നിലെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss