|    Mar 26 Sun, 2017 11:03 am
FLASH NEWS
Home   >  Sports  >  Cricket  >  

കംഗാരുക്കളെ കറക്കിവീഴ്ത്തി

Published : 31st July 2016 | Posted By: SMR

പെല്ലെക്കെലെ: ആസ്‌ത്രേലിയക്കെതിരേ ഒരു ടെസ്റ്റ് വിജയമെന്ന ശ്രീലങ്കയുടെ നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമം. പെല്ലെക്കെലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 106 റണ്‍സിന്റെ ഗംഭീര വിജയമാണ് ലങ്ക ആഘോഷിച്ചത്. 268 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സില്‍ ബാറ്റേന്തിയ കംഗാരുക്കളെ ആതിഥേയര്‍ ഉജ്ജ്വല ബൗളിങിലൂടെ വരിഞ്ഞുകെട്ടുകയായിരുന്നു. 161 റണ്‍സില്‍ ഓസീസിന്റെ രണ്ടാമിന്നിങ്‌സ് അവസാനിച്ചു.
അഞ്ചു വിക്കറ്റെടുത്ത സ്പിന്നര്‍ രംഗന ഹെരാത്താണ് ഓസീസിനെ കറക്കിവീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റ് പിഴുത ഹെരാത്ത് രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റുക ള്‍ പോക്കറ്റിലാക്കി.
ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റോടെ മിന്നിയ അരങ്ങേറ്റക്കാരന്‍ പേസര്‍ ലക്ഷന്‍ ശന്‍ഡകന്‍ രണ്ടാമിന്നിങ്‌സില്‍ മൂന്നു വിക്കറ്റ് വീഴ്ത്തി വരവറിയിച്ചു. രണ്ടിന്നിങ്‌സുകളിലായി ഏഴു വിക്കറ്റുകളാണ് യുവതാരം കൊയ്തത്.
ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ (55) ഇന്നിങ്‌സ് മാറ്റിനിര്‍ത്തിയാല്‍ ഓസീസ് നിരയില്‍ ഒരാള്‍ക്കുപോലും ലങ്കന്‍ ബൗളിങിനെ ചെറുത്തുനില്‍ക്കാനായി ല്ല. ജോ ബേണ്‍സ് (29), മിച്ചെല്‍ഡ മാര്‍ഷ് (25) എന്നിവരാണ് 20 നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍.
രണ്ടാമിന്നിങ്‌സില്‍ തകര്‍പ്പ ന്‍ സെഞ്ച്വറിയുമായി ലങ്കന്‍ തിരിച്ചുവരവിനു ചുക്കാന്‍പിടിച്ച കുശാല്‍ മെന്‍ഡിസാണ് മാന്‍ ഓഫ് ദി മാച്ച്. രണ്ടാമിന്നിങ്‌സി ല്‍ താരം 176 റണ്‍സ്  നേടിയിരുന്നു.
ഈ വിജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ലങ്ക 1-0നു മുന്നിലെത്തി.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക