|    Dec 14 Fri, 2018 12:05 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഔഷധ സസ്യകൃഷി വ്യാപിപ്പിക്കണം: മുഖ്യമന്ത്രി

Published : 23rd November 2018 | Posted By: kasim kzm

തിരുവനന്തപുരം: ജലസംരക്ഷണ പ്രവര്‍ത്തനത്തിലും ജൈവപച്ചക്കറി ഉല്‍പാദനത്തിലും ശ്രദ്ധകേന്ദ്രീകരിക്കണമെന്നു ബന്ധപ്പെട്ട വകുപ്പുകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിതകേരളം മിഷന്റെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹരിതകേരളം മിഷന്റെ ഭാഗമായി ധാരാളം കുളങ്ങളും തോടുകളും നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇനിയും കാര്യങ്ങള്‍ ഈ മേഖലയില്‍ ചെയ്യാനുണ്ട്. പ്രളയത്തില്‍ നശിച്ചുപോയ കിണറുകള്‍ പുനര്‍നിര്‍മിക്കണം. കുട്ടികളില്‍ ജൈവകൃഷിയുടെ അവബോധം സൃഷ്ടിക്കാന്‍ പ്രത്യേക പരിപാടി വേണമെന്നും ഔഷധ സസ്യകൃഷി വ്യാപകമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി എന്‍ സീമ പ്രവര്‍ത്തന പുരോഗതി വിവരിച്ചു. ഹരിതകേരളം മിഷന്റെ രണ്ടാം വാര്‍ഷികം ഡിസംബര്‍ എട്ടിന് എല്ലാ ജില്ലയിലും ഓരോ നദി ശുചീകരിച്ചു കൊണ്ട് ആചരിക്കുമെന്ന് ടി എന്‍ സീമ പറഞ്ഞു.
ജല സംരക്ഷണത്തിനുളള മാസ്റ്റര്‍ പ്ലാന്‍ 778 ഗ്രാമപ്പഞ്ചായത്തുകളിലും 168 ബ്ലോക്കുകളിലും 63 നഗരസഭകളിലും രണ്ടു കോര്‍പറേഷനുകളിലും പൂര്‍ത്തിയായി. 240 നീര്‍ത്തട പദ്ധതികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു. നെല്‍കൃഷി വിസ്തൃതി മൂന്നുലക്ഷം ഹെക്റ്ററായി വര്‍ധിപ്പിക്കുകയാണു ലക്ഷ്യം. ഇതിനു വേണ്ടി ബ്ലോക്ക് തലത്തില്‍ 2,560 പദ്ധതികള്‍ തയ്യാറായിട്ടുണ്ട്. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിനു മിഷന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുകയാണ്. 916 പഞ്ചായത്തുകളിലും 89 നഗരസഭകളിലും ഇപ്പോള്‍ ഹരിതകര്‍മസേന പ്രവര്‍ത്തിക്കുന്നുണ്ടെന്നും ടി എന്‍ സീമ പറഞ്ഞു.
മന്ത്രിമാരായ തോമസ് ഐസക്, വി എസ് സുനില്‍കുമാര്‍, മാത്യു ടി തോമസ്, കെ കെ ശൈലജ, എ സി മൊയ്തീന്‍ എന്നിവരും ചീഫ് സെക്രട്ടറി ടോം ജോസും യോഗത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss