|    Aug 22 Tue, 2017 10:54 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഔറംഗബാദ് ആയുധവേട്ട: 12 പേര്‍ കുറ്റക്കാര്‍

Published : 29th July 2016 | Posted By: SMR

മുംബൈ: 2006ലെ ഔറംഗബാദ് ആയുധവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകന്‍ അബു ജുണ്ടാല്‍ അടക്കം 12 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക മോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം) കോടതി കണ്ടെത്തി. എട്ടു പ്രതികളെ വെറുതെ വിട്ടു.10 കൊല്ലക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് കേസില്‍ പ്രത്യേക മോക്ക ജഡ്ജി ശ്രീകാന്ത് അനേകര്‍ വിധി പ്രസ്താവിച്ചത്.
പ്രതികള്‍ക്കെതിരേ മോക്ക പ്രകാരം ചുമത്തിയ കുറ്റങ്ങള്‍ കോടതി ഒഴിവാക്കി. ജുണ്ടാല്‍ അടക്കം 22 പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ രണ്ടു പേരുടെ വിചാരണ വേര്‍തിരിച്ചിട്ടുണ്ട്.
ജനമനസ്സില്‍ ഭീകരത സൃഷ്ടിക്കുന്നതിനും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെയും വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയെയും കൊലപ്പെടുത്താനുമായിരുന്നു കുറ്റക്കാരെന്ന് കണ്ടെത്തിയവരുടെ ലക്ഷ്യമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. 2006 മെയ് എട്ടിനായിരുന്നു മഹാരാഷ്ട്ര എടിഎസ് കാറില്‍നിന്നും ആയുധങ്ങള്‍ പിടിച്ചത്. കാര്‍ ഓടിച്ചിരുന്ന ജുണ്ടാല്‍ അന്ന് രക്ഷപ്പെട്ടിരുന്നു. 2012ല്‍ സൗദി അറേബ്യയാണ് ഇയാളെ ഇന്ത്യക്ക് കൈമാറിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക