|    Jun 25 Mon, 2018 2:23 am
FLASH NEWS
Home   >  Kerala   >  

ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്ര; ഡിഐജിക്കെതിരെ അന്വേഷണം

Published : 23rd May 2017 | Posted By: mi.ptk

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്രചെയ്‌തെന്ന പരാതിയില്‍ ദക്ഷിണമേഖലാ ജയില്‍ ഡിഐജിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡിഐജി ബി പ്രദീപിനെതിരെയാണ് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ അന്വേഷണത്തിന് ഉത്തരവിട്ടത്. ഐജി ഗോപകുമാറിനാണ് അന്വേഷണ ചുമതല.
മാര്‍ച്ച് 12 ന് ജയില്‍ ഡിഐജി ബി പ്രദീപ് സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ യാത്രചെയ്തുവെന്നാരോപിച്ച് ജയില്‍ ആസ്ഥാനത്ത് പരാതി ലഭിച്ചിരുന്നു. ഊമകത്തായാണ് പരാതി വന്നത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിഇതേതുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ആര്‍ ശ്രീലേഖ ഉത്തരവിട്ടത്. പരാതിയുടെ പകര്‍പ്പ് മുഖ്യമന്ത്രിക്കും ലഭിച്ചിരുന്നു.
ജയില്‍ ദിനാഘോഷ പരിപാടിയിലേക്ക് ഡിഐജി നടിയെ ക്ഷണിച്ചിരുന്നതായും ഇതിന്റെ ചിലവിലേക്കായ് 10,000രൂപ ജയിലില്‍ നിന്ന് കൈപ്പറ്റിയതായും പരാതിയില്‍ ആരോപണമുണ്ട്.
എന്നാല്‍, പരാതി വാസ്തവവിരുദ്ധമാണെന്ന് ഡിഐജി ബി പ്രദീപ് പറഞ്ഞു. ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തിട്ടില്ല. വാഹനത്തില്‍ നടിയുടെ മാതാപിതാക്കളും ഉണ്ടായിരുന്നതായും ജയിലിലെ പരിപാടിക്ക് വന്നതിനാലാണ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss