|    Jun 28 Wed, 2017 5:38 pm
FLASH NEWS

ഔദ്യോഗിക വാഹനത്തിലെ യാത്ര: തൃക്കാക്കര നഗരസഭാ കൗണ്‍സില്‍യോഗത്തില്‍ ബഹളം

Published : 11th November 2016 | Posted By: SMR

തൃക്കാക്കര: രണ്ട് സിപിഎം കൗണ്‍സിലര്‍മാര്‍ നഗരസഭാ അധ്യക്ഷയുടെ ഔദ്യോഗിക വാഹനത്തില്‍ അനധികൃതമായി യാത്രചെയ്ത പ്രശ്‌നം ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. രാവിലെ 11ന് യോഗം തുടങ്ങിയപ്പോള്‍ത്തന്നെ കോണ്‍ഗ്രസ്സിലെ അഡ്വ. പി എം സലീം പ്രശ്‌നം ഉന്നയിച്ചു. ചെയര്‍പേഴ്‌സന്‍ ഇല്ലാതെ രണ്ട് ഭരണകക്ഷി അംഗങ്ങള്‍ ഔദ്യോഗിക വാഹനത്തില്‍ തിരുവനന്തപുരത്ത് പോയതുള്‍പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ചെയര്‍പേഴ്‌സന്‍ കെ കെ നീനു അനുവദിച്ചില്ല. തുടര്‍ന്ന് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാഗ്വാദവും ബഹളവുമായി കയ്യാങ്കളിവരെയെത്തി. ഇതിനിടെ അജണ്ട പൂര്‍ത്തിയാക്കി യോഗം പിരിച്ചുവിട്ടു. തുടര്‍ന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയി. ധര്‍ണയും നടത്തി. നഗരസഭാ ഭരണത്തില്‍ അഴിമതിയും ധൂര്‍ത്തുമാണ് നടക്കുന്നതെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക