|    Jan 23 Mon, 2017 10:43 pm

ഔദ്യോഗിക വാഹനം ഒഴിവാക്കി; മുഖ്യമന്ത്രിയുടെ യാത്ര സിപിഎം കാറില്‍

Published : 8th October 2016 | Posted By: SMR

കണ്ണൂര്‍: ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്രയ്ക്കിടെ ഔദ്യോഗിക വാഹനം ഒഴിവാക്കി. ഇന്നലെ രാവിലെ 10നു മാവിലായിയിലെ എകെജി നഴ്‌സിങ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തശേഷം അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് ബാങ്കിന്റെ വിപുലീകരിച്ച നാളികേര സംസ്‌കരണ ഫാക്ടറി ഉദ്ഘാടനത്തിനു പോവുന്നതിനിടെയാണു സംഭവം.
ചക്കരക്കല്ലിലെത്തിയപ്പോള്‍ മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തില്‍നിന്നിറങ്ങി സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഇന്നോവ കാറില്‍ യാത്ര തുടരുകയായിരുന്നു.
ഔദ്യോഗിക വാഹനത്തിന്റെ എന്‍ജിന്‍ തകരാറായതിനാലാണു മുഖ്യമന്ത്രി മറ്റൊരു വാഹനത്തില്‍ യാത്രചെയ്തതെന്നാണ് പോലിസ് വിശദീകരണം.
എന്നാല്‍ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ യാത്രാവാഹനം വഴിയില്‍വച്ച് മാറ്റിയതാണെന്നും സൂചനയുണ്ട്.
സ്വാശ്രയ കോളജ് പ്രവേശന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് ചെയ്തിരുന്നു.
ഇതേത്തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും യാത്രചെയ്യുന്ന മേഖലയിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ജില്ലാ പോലിസ് ചീഫ് കോറി സഞ്ജയ് കുമാര്‍ ഗുരുദിന്‍, ഡിവൈഎസ്പിമാരായ പി പി സദാനന്ദന്‍, പ്രജീഷ് തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണു സുരക്ഷ ഒരുക്കിയിരുന്നത്. എആര്‍ ക്യാംപിലെ ദ്രുതകര്‍മസേനയെയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.
അതിനിടെ, മുഖ്യമന്ത്രിയെ തടയുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് കാട്ടാമ്പള്ളിയില്‍ നിന്നു നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് മുന്‍കരുതല്‍ കസ്റ്റഡിയിലെടുത്തു.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവരെയാണ് ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ വളപട്ടണം പോലിസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക