|    Sep 20 Thu, 2018 5:53 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഔദ്യോഗിക വസതിയും പരിചാരകരെയും ഒഴിവാക്കി ഇംറാന്‍ ഖാന്‍

Published : 21st August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇംറാന്‍ ഖാന്‍ പ്രധാനമന്ത്രിയുടെ വസതിയും നൂറുകണക്കിനു് പരിചാരകരെയും ഒഴിവാക്കി. സൈനിക സെക്രട്ടറിയുടെ മൂന്നു കിടപ്പുമുറികളുള്ള വീട്ടിലായിരിക്കും ഇംറാന്‍ താമസിക്കുക. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. ബനിഗലയിലെ സ്വന്തം വീട്ടില്‍ താമസിക്കാനാണ് ആഗ്രഹം. എന്നാല്‍ ജീവനു ഭീഷണിയുണ്ടാവുമെന്നു സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയതു കൊണ്ടാണു സൈനിക സെക്രട്ടറിയുടെ വീട്ടിലേക്കു മാറുന്നതെന്നും ഇമ്രാന്‍ പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിമാര്‍ക്കുണ്ടായിരുന്ന 542 പരിചാരകര്‍ക്കു പകരം രണ്ടു ജീവനക്കാരെ മാത്രം ഒപ്പംനിര്‍ത്താനാണ് ഇമ്രാന്റെ തീരുമാനം. പാക് പ്രധാനമന്ത്രിമാര്‍ക്ക്് 80 കാറുകളുമുണ്ട്. ഇതില്‍ 33 കാറുകള്‍ ബുള്ളറ്റ് പ്രൂഫാണ്.
ഇതില്‍ രണ്ടു കാറുകള്‍ മാത്രമേ ഇംറാന്‍ ഉപയോഗിക്കൂ. ബാക്കിയുള്ള ബുള്ളറ്റ് പ്രൂഫ് കാറുകള്‍ മുഴുവന്‍ ലേലം ചെയ്ത് പണം സര്‍ക്കാര്‍ ഖജനാവിലേക്കു മുതല്‍ കൂട്ടും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മുഴുവന്‍ ചെലവു ചുരുക്കണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ വസതി ഗവേഷണ സര്‍വകലാശാലയാക്കി മാറ്റണമെന്നാണ് ആഗ്രഹം. ചെലവുചുരുക്കല്‍ ഏതു രീതിയില്‍ നടപ്പാക്കണമെന്നു പഠിക്കാന്‍ ഡോ. ഇശ്‌റത് ഹുസയ്‌ന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കുമെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss