|    Aug 23 Wed, 2017 8:05 am
FLASH NEWS
Home   >  Kerala   >  

ഔദ്യോഗിക രഹസ്യങ്ങള്‍ പുസ്തകമാക്കേണ്ട: ജി സുധാകരന്‍

Published : 5th August 2017 | Posted By: mi.ptk

അടൂര്‍: പോലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസിലിരിക്കുമ്പോഴും  വിരമിച്ച ശേഷവും ഔദ്യാഗിക ജീവിതത്തിലെ രഹസ്യങ്ങളെക്കുറിച്ച് പുസ്തകരചന നടത്താന്‍ പാടില്ലെന്ന് മന്ത്രി ജി സുധാകരന്‍.അടൂരില്‍ പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരും  ഭരണഘടനക്ക് കീഴിലുള്ളവരാണ്. അതിനെ മാനിക്കണം.വിരമിച്ച ശേഷം പുസ്തകം എഴുതണം എന്നുള്ളവര്‍ പെന്‍ഷന്‍ വേണ്ട എന്ന് വെക്കണമെന്നും സുധാകരന്‍ പറഞ്ഞു.
4 വര്‍ഷത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയായ താനും കാബിനറ്റ് രഹസ്യങ്ങള്‍ പുസ്തകമാക്കിയാല്‍ സ്ഥിതി എന്താകും എന്നും ജി സുധാകരന്‍ ചോദിച്ചു.  ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാന്യനായ ഉദ്യോഗസ്ഥനാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അസൂയ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ സത്യം പറഞ്ഞാല്‍ നാട് രക്ഷപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക