|    Nov 23 Thu, 2017 8:51 am
FLASH NEWS

ഔദ്യോഗിക ഭാഷാവാരത്തിന് തുടക്കം

Published : 2nd November 2017 | Posted By: fsq

 

പാലക്കാട്: ജില്ലയില്‍ ശ്രേഷ്ഠ ഭാഷാദിനം -ഔദ്യോഗിക ഭാഷാവാരത്തിന് തുടക്കമായി. ജില്ലാ കലക്്ടറേറ്റ് സമ്മേളനഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഭരണകാര്യാലയം -ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജീവനക്കാരുടെ സാംസ്‌കാരിക കൂട്ടായ്മയായ ‘സൗഹൃദം സംയുക്തമായാണ് പരിപാടി നടത്തിയത്. ഡോ. സി പി ചിത്രഭാനു മുഖ്യപ്രഭാഷണം നടത്തി. അധ്യക്ഷനായ എഡിഎം എസ് വിജയന്‍ ജീവനക്കാര്‍ക്ക് ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണഭാഷാ സേവന ജില്ലാതല പുരസ്‌കാരം നേടിയ ഹിന്ദുമത ധര്‍മസ്ഥാപന ഭരണ വകുപ്പിലെ സീനിയര്‍ കഌക്ക് കെ സുദീപിന് സത്—സേവന രേഖയും പുരസ്—കാരവും കൈമാറി.  ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന് വേണ്ടി സംസ്ഥാന ചലച്ചിത്ര കോര്‍പറേഷന്‍ നിര്‍മിച്ച ‘വയലാര്‍ രാമവര്‍മ’ ഡോകുമെന്ററിയും പ്രദര്‍ശിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി പി സുലഭകുമാരി, സൗഹൃദം  സാംസ്‌കാരിക വേദി ഭാരവാഹികളായ ലളിത്ബാബു,  പി വി സഹദേവന്‍ സംസാരിച്ചു. ജൂനിയര്‍ സൂപ്രണ്ട് ജി രേഖയും ജില്ലാപഞ്ചായത്ത് സൂപ്രണ്ട് അജിത്തും കവിതകള്‍ ആലപിച്ചു.ജില്ലാ മെഡിക്കല്‍ ഓഫിസ് മലയാളം ശ്രേഷ്ഠ ഭാഷാദിനാഘോഷം ജില്ലാ ആശുപത്രി ഐപിപി ഹാളില്‍ പേരൂര്‍ രാജഗോപാലന്‍ ഉദ്ഘാടനം ചെയ് തു. പരിപാടിയില്‍ അധ്യക്ഷയായ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ പി റീത്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. ശെല്‍വരാജ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ ബഷീര്‍, സീനിയര്‍ സൂപ്രണ്ട് ടി ആര്‍ രാധാകൃഷ്ണന്‍, മാസ് മീഡിയ ഓഫിസര്‍ സന്തോഷ്—കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് സ്വാമിനാഥന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക