|    May 29 Mon, 2017 5:19 pm
FLASH NEWS

ഔദ്യോഗിക ഭാഷാമാറ്റം: പുരോഗതി വിലയിരുത്തി

Published : 26th September 2016 | Posted By: SMR

തിരുവനന്തപുരം: ഭരണഭാഷാമാറ്റം ത്വരിതപ്പെടുത്തുന്നതിനും ഭാഷാമാറ്റ പുരോഗതി വിലയിരുത്തുന്നതിനും ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല യോഗം ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്നു. പുരോഗതി റിപോര്‍ട്ട് എല്ലാ വകുപ്പുകളും കൃത്യമായി നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. യൂനിക്കോഡ് ഫോണ്ട് ഉപയോഗവും മലയാളം ടൈപ്പ്‌റൈറ്റിങും സാര്‍വത്രികമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം.
അപേക്ഷാഫോറങ്ങളും വെബ്‌സൈറ്റുകളും മലയാളത്തില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും യോഗം നിര്‍ദേശിച്ചു. വിവിധ വകുപ്പുകളിലെ അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പുതലവന്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day