|    Jan 20 Fri, 2017 3:32 pm
FLASH NEWS

ഔദ്യോഗികവസതി മോടി പിടിപ്പിക്കല്‍: മന്ത്രിമാര്‍ ചെലവിട്ടത് 3.5 കോടി

Published : 7th September 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ അംഗങ്ങള്‍ ഔദ്യോഗികവസതി മോടി പിടിപ്പിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയത് 3.5 കോടി രൂപ. മോദി സര്‍ക്കാരിന്റെ ആദ്യ രണ്ട് വര്‍ഷത്തിനുള്ളിലാണ് ഇത്രയും സംഖ്യ ചെലവിട്ടിരിക്കുന്നത്.
70 ലക്ഷം രൂപ ചെലവഴിച്ച  കേന്ദ്ര ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ഇക്കാര്യത്തില്‍ മുമ്പില്‍. മന്ത്രിസഭാ പുനസ്സംഘടനയിലൂടെ എത്തിയവര്‍ മുതല്‍ സഹമന്ത്രിമാര്‍ വരെ വന്‍ തുക ചെലവാക്കിയിട്ടുണ്ടെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. 23 കേന്ദ്രമന്ത്രിമാരുടെ കണക്കാണ് ലഭ്യമായത്. സ്മൃതി ഇറാനിയെ കൂടാതെ, ചൗധരി ബീരേന്ദര്‍ സിങ്, രാജ്യവര്‍ധന്‍ റാത്തോര്‍, ഉപേന്ദ്ര കുശ്‌വാഹ, ആര്‍ എസ് കത്തേരിയ, ജെ പി നഡ്ഡ, സന്‍വര്‍ ജാട്, ജിതേന്ദ്ര സിങ് തുടങ്ങിയവരാണ് മുന്നില്‍ നില്‍ക്കുന്നത്.
എന്നാല്‍, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്,  മനോഹര്‍ പരീക്കര്‍ എന്നിവര്‍ ഇക്കാലയളവില്‍ ഒരു പൈസയും ചെലവാക്കിയിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക