|    Oct 20 Sat, 2018 6:30 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഓഹരി സൂചികകള്‍ കൂപ്പുകുത്തി

Published : 28th September 2017 | Posted By: fsq

 

മുംബൈ: മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ അപ്രതീക്ഷിത സൈനിക നീക്കം ഇന്ത്യന്‍ ഓഹരിവിപണിയെ ഉലച്ചു. ഓഹരിസൂചികകള്‍ തുടര്‍ച്ചയായി ഏഴാം ദിവസവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 9800നു താഴെയെത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിപണി കൂപ്പുകുത്തുമെന്നു ഭയന്ന നിക്ഷേപകര്‍ വ്യാപകമായി ഓഹരി വിറ്റഴിച്ചു. സെന്‍സെക്‌സ് 439.95 പോയിന്റ് നഷ്ടത്തില്‍ 31159. 81ലും നിഫ്റ്റി 135.75 പോയിന്റ് താഴ്ന്ന് 9735.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മിഡ്ക്യാപ് ഓഹരികളും തകര്‍ച്ചയിലായി. പൊതുമേഖലാ ബാങ്ക്, ഫാര്‍മ വിഭാഗ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. ബിഎസ്ഇയിലെ 1965 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 575 ഓഹരികള്‍ മാത്രമായിരുന്നു നേട്ടത്തില്‍.  ഡോളറിനെതിരേ രൂപ കനത്ത ഇടിവു നേരിട്ടതും പ്രതികൂലമായി ബാധിച്ചു. ഡോളര്‍ വില ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമാണ് രേഖപ്പെടുത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss