|    Dec 13 Wed, 2017 2:48 pm
FLASH NEWS

ഓഹരിവില്‍പനയിലൂടെയും മൊത്തക്കച്ചവടത്തിലൂടെയും മോദി ഇന്ത്യയെ വില്‍ക്കുന്നെന്ന്

Published : 20th March 2017 | Posted By: fsq

 

പാലക്കാട്: ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സിന്റെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇന്നലെ ശിവശങ്കരപ്പിളള നഗറില്‍(ബാലചന്ദ്രമേനോന്‍ സ്മാരക മന്ദിരം) എ ഐ ടി യു സി യുടെ ദേശീയ സെക്രട്ടറി അമര്‍ജിത്ത് കൗര്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ നവരത്‌ന കമ്പിനകളും മഹാനവരത്‌നകമ്പനികളും അടക്കമുളള പൊതുമേഖലാസ്ഥാപനങ്ങളെ ഓഹരിവില്‍പ്പനയിലൂടെയും മൊത്തകച്ചവടത്തിലൂടെയും വില്‍പ്പന നടത്തുന്ന നരേന്ദ്രമോദി ഇന്ത്യയെതന്നെയാണ് വില്‍ക്കുന്നതെന്ന്  തിരിച്ചറിയണമെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ഡീമോണിറ്റെസേഷനിലൂടെ തൊഴില്‍നഷ്ടവും വരുമാന നഷ്ടവും ഉണ്ടായിട്ടുളള തൊഴിലാളികളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുളള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം. പൊതുവെ ദുര്‍ബലപ്പെട്ടു നിന്നിരുന്ന കണ്‍സ്ട്രക്ഷന്‍ മേഖല നിശ്ചലാവസ്ഥയിലേക്ക് പോവുകയും അവിടെ തൊഴിലെടുത്തിരുന്ന ലക്ഷോപലക്ഷം തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ടായെന്നും കൂട്ടിച്ചേര്‍ത്തു. സി പി ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക