|    Mar 25 Sat, 2017 11:22 am
FLASH NEWS

ഓഹരിവിപണിയില്‍ വന്‍ ഇടിവ്

Published : 30th September 2016 | Posted By: SMR

മുംബൈ: പാക് അധീന കശ്മീരിലെ സായുധകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഓഹരിസൂചിക കുത്തനെ ഇടിഞ്ഞു. രാവിലെ 144 പോയിന്റ് നേട്ടത്തോടെ ആരംഭിച്ച വ്യാപാരം 12 മണിയോടെ ഇടിയാന്‍ തുടങ്ങി. 2 മണിക്ക് വീണ്ടും സെന്‍സെക്‌സ് താഴ്ന്ന് 542 പോയിന്റ് കുറഞ്ഞ് 27750ല്‍ എത്തി. നിഫ്റ്റി 174 പോയന്റ് താഴ്ന്ന് 8570ല്‍ എത്തി. ബിഎസ്ഇയില്‍ 2090 ഓഹരികളാണ് നഷ്ടത്തിലായത്. മൂന്നു മാസത്തിനിടയില്‍ ഉണ്ടായ ഓഹരിവിപണിയിലെ ഏറ്റവും വലിയ തകര്‍ച്ചയാണിത്. രൂപയുടെ മൂല്യം ഡോളറിനെതിരേ 46 പൈസ കുറഞ്ഞ് 66.91 ആയി.

(Visited 11 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക