|    Jan 25 Wed, 2017 5:17 am
FLASH NEWS

ഓഹരിവിപണിയിലെ പിഎഫ് നിക്ഷേപം ഇരട്ടിയാക്കി

Published : 30th September 2016 | Posted By: SMR

ന്യൂഡല്‍ഹി: തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് ഓഹരിവിപണിയിലെ പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) നിക്ഷേപം കേന്ദ്ര തൊഴില്‍മന്ത്രാലയം ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ 10 ശതമാനം ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കാനാണു തീരുമാനം.
അതനുസരിച്ച് പിഎഫില്‍ നിന്ന് 13,000 കോടി ഓഹരിവിപണിയിലെത്തും കഴിഞ്ഞവര്‍ഷം അഞ്ചുശതമാനമായിരുന്നു ഓഹരിയില്‍ നിക്ഷേപിച്ചിരുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1,500 കോടി നിക്ഷേപിച്ചത് രണ്ടാം പകുതിയില്‍ 11,500 കോടിയായും കൂടും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ട്രസ്റ്റി ബോര്‍ഡിന്റെ അംഗീകാരത്തോടെയാണോ നിക്ഷേപനിരക്ക് കൂട്ടിയതെന്ന ചോദ്യത്തിന് രണ്ടുതവണ ബോര്‍ഡ് ഈ വിഷയം ചര്‍ച്ചചെയ്തിരുന്നുവെന്നും ചില അംഗങ്ങള്‍ നിക്ഷേപത്തിന് എതിരായിരുന്നുവെന്നുമായിരുന്നു തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ മറുപടി.
ബോര്‍ഡിന്റെ അംഗീകാരം ആവശ്യമില്ലെന്നും തൊഴില്‍മന്ത്രാലയത്തിന് അധികാരമുണ്ടെന്നും തൊഴില്‍ സെക്രട്ടറി ശങ്കര്‍ അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം ഏകപക്ഷീയമാണെന്നു തൊഴിലാളി സംഘടനകള്‍ ആരോപിച്ചു.
ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്ന തുകയുടെ നിരക്ക് ഇരട്ടിയാക്കിയ നടപടിയെ ശക്തിയായി എതിര്‍ക്കുന്നുവെന്നും കേന്ദ്രസര്‍ക്കാരിന്റെ ഏകപക്ഷീയമായ നിലപാടിനെതിരേ മറ്റു സംഘടനകളുമായി ചര്‍ച്ചചെയ്തു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഓള്‍ ഇന്ത്യ ട്രേഡ് യൂനിയന്‍ കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) നേതാവ് ഡി എന്‍ സച്‌ദേവ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക