|    Jul 28 Fri, 2017 2:40 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഓസ്‌കറില്‍ ‘വിസാരണൈ’ ഇന്ത്യന്‍ ചിത്രം

Published : 23rd September 2016 | Posted By: SMR

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ ഓസ്‌കറില്‍ ഇന്ത്യയുടെ ഔദ്യോഗിക ചലച്ചിത്രമായി തമിഴ് സിനിമയായ വിസാരണൈ തിരഞ്ഞെടുക്കപ്പെട്ടു. സൈറാത്ത്, ബജിറാവു മസ്താനി, സുല്‍ത്താന്‍, ഫാന്‍, എയര്‍ ലിഫ്റ്റ്, ഉഡ്താ പഞ്ചാബ് ഉള്‍പ്പെടെ മല്‍സരിച്ച 29 ചിത്രങ്ങളെ പിന്തള്ളിയാണ് തമിഴ് നടന്‍ ധനുഷ് നിര്‍മിച്ച വെട്രിമാരന്റെ ക്രൈംത്രില്ലറായ വിസാരണൈയെ ഇന്ത്യന്‍ ഫിലിം ഫെഡറേഷന്റെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. ഓസ്‌കര്‍ നിര്‍ദേശത്തിന് സമര്‍പ്പിക്കുന്ന ഒമ്പതാമത്തെ തമിഴ് ചിത്രമാണിത്. ഇതുവരെ ഒരു ഇന്ത്യന്‍ ചിത്രവും ഓസ്‌കര്‍ ബഹുമതി നേടിയിട്ടില്ല. ലഗാന്‍, മദര്‍ ഇന്ത്യ, സലാം ബോംബെ എന്നീ ചിത്രങ്ങള്‍ ഇതിനു മുമ്പ് ഓസ്‌കര്‍ ബഹുമതിക്ക് പരിഗണിക്കുന്ന ആദ്യത്തെ അഞ്ചു ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക