|    Mar 24 Fri, 2017 1:43 pm
FLASH NEWS

ഓസ്ട്രിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: സ്വതന്ത്രന് ജയം

Published : 25th May 2016 | Posted By: SMR

വിയന്ന: ഓസ്ട്രിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ച അലക്‌സാന്‍ഡര്‍ വാന്‍ഡെര്‍ ബെല്ലനു വിജയം. തീവ്രവലതുപക്ഷ നേതാവായ നോബേര്‍ട്ട് ഹോഫറിനെ നേരിയ ഭൂരിപക്ഷത്തിനാണ് ബെല്ലന്‍ പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ബെല്ലന്‍ 50.3 ശതമാനം വോട്ടുകള്‍ നേടിയതായി ആഭ്യന്തരമന്ത്രി അറിയിച്ചു. ഗ്രീന്‍ പാര്‍ട്ടിയുടെ പിന്തുണയോടെ മല്‍സരിച്ച ബെല്ലന്‍ വിരമിച്ച പ്രഫസറാണ്. കുടിയേറ്റവിരുദ്ധപാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ച ഹോഫറിന് 49.7 ശതമാനം വോട്ടുകളേ നേടാനായുള്ളൂ.

(Visited 35 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക