|    Jan 25 Wed, 2017 3:11 am
FLASH NEWS

ഓസ്ട്രിയന്‍ തിരഞ്ഞെടുപ്പ് ഭരണഘടനാ കോടതി റദ്ദാക്കി

Published : 2nd July 2016 | Posted By: SMR

വിയന്ന: ഓസ്ട്രിയയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഭരണഘടനാ കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്.
മെയ് 22ന് നടന്ന വോട്ടെടുപ്പില്‍ കുടിയേറ്റവിരുദ്ധ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടിയുടെ നോര്‍ബെര്‍ട്ട് ഹോഫര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഗ്രീന്‍സ് നേതാവ് അലക്‌സാണ്ടര്‍ വാന്‍ ദെര്‍ ബെല്ലെനാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അലക്‌സാണ്ടര്‍ ഒരു ശതമാനത്തില്‍ കുറവുമാത്രം ഭൂരിപക്ഷത്തിനാണ് വിജയം കരസ്ഥമാക്കിയതെന്നു ചൂണ്ടിക്കാട്ടിയാണ് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ശക്തമായി തുടരേണ്ടതുള്ളതിനാലാണ് നടപടിയെന്നും കോടതി വ്യക്തമാക്കി.
ഹോഫര്‍ 3.8 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടുമെന്നാണ് അഭിപ്രായസര്‍വേകള്‍ കാണിച്ചിരുന്നത്. അതോടൊപ്പം തന്നെ വോട്ടെണ്ണലിനു ശേഷവും പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതിന്റെ കാര്യത്തില്‍ വ്യക്തതയില്ലായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക