|    May 26 Fri, 2017 8:42 pm
FLASH NEWS

ഓസീസ് ഇന്ന് ബംഗ്ലാദേശിനെതിരേ

Published : 21st March 2016 | Posted By: SMR

ബംഗളൂരു: ഐസിസി ട്വന്റി ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് നടക്കുന്ന ഏക മല്‍സരത്തില്‍ ശക്തരായ ആസ്‌ത്രേലിയ അട്ടിമറി വീരന്‍മാരായ ബംഗ്ലാദേശിനെ എതിരിടും. ബംഗളൂരുവിലെ ചിന്നിസ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം.
ഗ്രൂപ്പ് രണ്ടിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇരു ടീമും തോല്‍വി വഴങ്ങിയിരുന്നു. ഓസീസ് എട്ട് റണ്‍സിന് ന്യൂസിലന്‍ഡിനോട് പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ബംഗ്ലാദേശ് 55 റണ്‍സിന് പാകിസ്താനോട് തകര്‍ന്നടിയുകയായിരുന്നു. ആദ്യ മല്‍സരത്തില്‍ പരാജയപ്പെട്ടതിനാല്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇരു ടീമിനും വിജയം അനിവാര്യമായി മാറിയിരിക്കുകയാണ്.
തോല്‍വിക്കിടെ നിയമവിരുദ്ധ ബൗളിങ് ആക്ഷനെ തുടര്‍ന്ന് ബൗളര്‍മാരായ ടസ്‌കിന്‍ അഹ്മദിനും അറഫാത്ത് സണ്ണിക്കും സസ്‌പെന്‍ഷന്‍ ലഭിച്ചത് ബംഗ്ലാദേശിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിനെതിരേ ട്വന്റിയില്‍ ഇത് നാലാം തവണയാണ് ഓസീസ് കൊമ്പുകോര്‍ക്കുന്നത്. നേരത്തെ ബംഗ്ലാദേശിനെതിരേ കളിച്ച മൂന്നു മല്‍സരങ്ങളിലും ഓസീസിനൊപ്പമായിരുന്നു ജയം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day