|    Dec 10 Mon, 2018 12:23 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഓസീസിന് രക്ഷയില്ല; ട്വന്റി20യിലും ഇംഗ്ലണ്ടിന് വെടിക്കെട്ട് ജയം

Published : 28th June 2018 | Posted By: vishnu vis

ബെര്‍മിങ്ഹാം: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ട്വന്റി20യിലും വിജയം തുടര്‍ന്ന് ഇംഗ്ലണ്ട്. 28 റണ്‍സിനാണ് ഇംഗ്ലണ്ട് നിര വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആസ്‌ത്രേലിയക്ക് 19.4 ഓവറില്‍ 193 റണ്‍സിന് കൂടാരം കയറേണ്ടി വന്നു. മൂന്ന് വിക്കറ്റ് വീതം പങ്കിട്ട ക്രിസ് ജോര്‍ദാനും ആദില്‍ റഷീദുമാണ് ഓസീസിന്റെ വിജയ പ്രതീക്ഷകളെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ജോസ് ബട്‌ലര്‍ (30 പന്തില്‍ 61) അര്‍ധ സെഞ്ച്വരി നേടി തിളങ്ങി. അലക്‌സ് ഹെയ്ല്‍സ് (24 പന്തില്‍ 49), ജേസണ്‍ റോയ് (26 പന്തില്‍ 44) എന്നിവരും ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് നിരയില്‍ ആരോണ്‍ ഫിഞ്ച് (41 പന്തില്‍ 84) അര്‍ധ സെഞ്ച്വറിയോടെ പൊരുതി നോക്കിയെങ്കിലും മികച്ച പിന്തുണ ലഭിച്ചില്ല.  ഡാര്‍സി ഷോര്‍ട്ട് (16), ഗ്ലെന്‍ മാക്‌സ്‌വെല്‍ (10),  ട്രവിസ് ഹെഡ്ഡ് (15) എന്നിവരെല്ലാം പരാജയപ്പെട്ടതാണ് ആസ്‌ത്രേലിയക്ക് തിരിച്ചടിയായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss