|    Apr 26 Wed, 2017 1:19 pm
FLASH NEWS

ഓസീസിന് തുടര്‍ച്ചയായ രണ്ടാം ജയം

Published : 15th January 2016 | Posted By: G.A.G

brisbane-in

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഏഴു വിക്കറ്റിനാണ് ഓസീസിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്ത ഇന്ത്യയെ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (71), ഷോണ്‍ മാര്‍ഷ് (71), ജോര്‍ജ് ബെയ്‌ലി (76) എന്നിവരുടെ മികവിലാണ് ഓസ്‌ട്രേലിയ തളച്ചത്്.

ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 46 റണ്‍സെടുത്ത് പുറത്തായി.
ഓപ്പണര്‍ രോഹിത് ശര്‍മ പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിനേടി. 127 പന്തില്‍ 124 റണ്‍സാണ് രോഹിത് നേടിയത്്. രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

 

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day