|    Jan 19 Thu, 2017 6:25 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഓസീസിനെ എറിഞ്ഞിട്ട് ലങ്കയ്ക്ക് ടെസ്റ്റ് പരമ്പര

Published : 7th August 2016 | Posted By: SMR

ഗല്ലെ: ബൗളിങ് മികവില്‍ ആസ്‌ത്രേലിയയെ തകര്‍ത്ത് മൂന്നു മ ല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര ശ്രീലങ്ക 2-0നു സ്വന്തമാക്കി. മൂന്നാമത്തെയും അവസാനത്തെ യും ടെസ്റ്റില്‍ 229 റണ്‍സിന്റെ വമ്പന്‍ ജയമാണ് ലങ്ക ആഘോഷിച്ചത്.
രണ്ടാമിന്നിങ്‌സില്‍ 413 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് തകര്‍ന്നടിയുകയായിരുന്നു. കേവലം 183 റണ്‍സില്‍ കംഗാരുക്കളുടെ പോരാട്ടമവസാനിച്ചു. സ്‌കോര്‍: ശ്രീലങ്ക 281, 237. ആസ്‌ത്രേലിയ 106, 183.
ആറു വിക്കറ്റെടുത്ത ദില്‍റുവാന്‍ പെരേരയാണ് ഓസീസിന്റെ അന്തകനായത്. രംഗന ഹെരാത്ത് രണ്ടു വിക്കറ്റെടുത്തു. രണ്ടിന്നിങ്‌സുകളിലായി 10 വിക്കറ്റാണ് പെരേര പോക്കറ്റിലാക്കിയത്. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് (30) ഓസീസ് നിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഓസീസിന്റെ മൂന്നു താരങ്ങള്‍ അക്കൗണ്ട് തുറക്കാനാവാതെ പുറത്തായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക