|    Oct 18 Thu, 2018 2:33 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഓസീസിനെതിരായ ആദ്യ മൂന്ന് ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു : ഉമേഷ് യാദവും മുഹമ്മദ് ഷമിയും ഇന്ത്യന്‍ സ്‌ക്വാഡില്‍

Published : 11th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ഏകദിന മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ നിരയിലേക്ക് ഫാസ്റ്റ് ബൗളര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും തിരിച്ചെത്തി. വിശ്രമം നല്‍കിയതിനാല്‍ ഇരുവരും ശ്രീലങ്കന്‍ പര്യടനത്തിലുണ്ടായിരുന്നില്ല. അതേസമയം ഇന്ത്യയുടെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയ്ക്കും ആദ്യ മൂന്ന് മല്‍സരങ്ങളിലും വിശ്രമം അനുവദിച്ചു. ഇതോടെ ശ്രീലങ്കന്‍ പര്യടനത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത യുസ്‌വേന്ദ്ര ചാഹലും അക്‌സര്‍ പട്ടേലിനും കുല്‍ദീപ് യാദവിനും ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായി. എന്നാല്‍ ലങ്കന്‍ പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയ ശര്‍ദുല്‍ താക്കൂറിനെ ഓസീസിനെതിരായ പരമ്പരയില്‍ ഉള്‍പ്പെടുത്തിയില്ല. വിരാട് കോഹ്‌ലി നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റിയാണ് 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. ഈ മാസം 17ന് ചെന്നൈയിലാണ് ഇന്ത്യ- ആസ്‌ത്രേലിയ ആദ്യ ഏകദിനം നടക്കുക.——ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈ. ക്യാപ്റ്റന്‍), ശിഖാര്‍ ധവാന്‍, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, അജിന്‍ക്യ രഹാനെ, എം. എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss