|    Nov 19 Mon, 2018 12:32 pm
FLASH NEWS

ഓവുചാലിനായി കുഴിയെടുത്ത് മൂന്നുമാസം കഴിഞ്ഞും നടപടിയില്

Published : 28th August 2018 | Posted By: kasim kzm

ലതൃക്കരിപ്പൂര്‍: വടക്കെ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫിസിന് സമീപം ഓവുചാലിന് കുഴിയെടുത്ത് മൂന്നു മാസം തികയുന്നു. ദിവസേന നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന നടക്കാവ് ബൈപാസ് റോഡരികിലാണ് കുഴികള്‍. തൃക്കരിപ്പൂര്‍ പഞ്ചായത്ത്, വില്ലേജ് ഓഫിസ് എന്നിവയുടെ പരിസരത്തുള്ള വെള്ളക്കെട്ട് ഒഴിവാക്കാനാണ് ഇവിടെ ഓവുചാല്‍ പണിയുവാന്‍ തീരുമാനിച്ചത്. കുടുംബശ്രീ ഓഫിസ് പരിസരം മുതല്‍ കൃഷി ഓഫിസ് പരിസരം വരെ കുഴിയെടുപ്പ് വേഗത്തില്‍ നടന്നുവെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
തൃക്കരിപ്പൂര്‍ ടൗണില്‍ എത്തുന്നവര്‍ക്ക് ഇരിക്കാനായി ഈ പ്രദേശത്ത് വൃത്തിയുള്ള മിനി പാര്‍ക്ക് ഒരുക്കാന്‍ അനുയോജ്യമായ ഭൂമി വെറുതെ കിടക്കുന്നത് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഭൂമിക്ക് ചുറ്റുമതില്‍ ഒരുക്കുകയായിരുന്നു.
വില്ലേജ് ഓഫിസിലേക്ക് പോകാന്‍ കുഴിക്ക് കുറുകെയുള്ള ‘മരപ്പാലം’ മാത്രമാണ് ആശ്രയം. വീതി കുറഞ്ഞ റോഡിലേക്ക് കോരിയിട്ട മണല്‍ വീഴുന്നത് അപകട ഭീതിയും ഉയര്‍ത്തുകയാണ്. പുതുതായി പണിത ചുറ്റുമതിലിനും കുഴി ഭീഷണി സൃഷ്ടിക്കുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss