|    Jan 22 Sun, 2017 7:45 pm
FLASH NEWS

ഓള്‍ ലൈറ്റ്‌സ് ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവം 15 മുതല്‍

Published : 5th November 2015 | Posted By: SMR

കൊച്ചി: അഞ്ചു ദിനം നീണ്ടുനില്‍ക്കുന്ന ഓള്‍ ലൈറ്റ്‌സ് ഇന്ത്യ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഈ മാസം 15ന് കൊച്ചിയില്‍ തിരിതെളിയുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബി ഉണ്ണകൃഷ്ണന്‍, സംവിധായകരായ സിബി മലയില്‍, കമല്‍, സോഹന്‍ റോയി എന്നിവര്‍ പറഞ്ഞു. കൊച്ചി ലേ മെറീഡിയനില്‍ നടക്കുന്ന സമ്മേളനത്തില്‍ ചലചിത്രകാരന്‍ ശ്യാം ബനഗല്‍ മേളയ്ക്ക് തിരിതെളിയിക്കും. ബര്‍ലിന്‍ ഗോള്‍ഡന്‍ ബെയര്‍ അവാര്‍ഡ് നേടിയ ജാഫര്‍ പനാഹിയുടെ ഇറാനിയന്‍ ചലച്ചിത്രം ടാക്‌സിയാണ് ഉദ്ഘാടന ചിത്രം. 131 സിനിമകള്‍ 18 വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കും. സിനി പൊളിസ് തിയേറ്റര്‍ കോംപ്ലെക്‌സിലാണ് പ്രധാനമായും സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 67 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക