|    Jul 24 Mon, 2017 4:11 am
FLASH NEWS

ഓള്‍ കേരള ട്വന്റിട്വന്റി ക്രിക്കറ്റ് : സ്‌ട്രൈവേഴ്‌സ് സിസി മഞ്ചേരിക്കും വല്ലപ്പുഴ ക്രിക്കറ്റ് ക്ലബ്ബിനും വിജയം

Published : 20th March 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: ഏഴാമത് കെവിആര്‍ മാരുതി പ്രസിഡന്‍സ് ട്രോഫി ഓള്‍ കേരള ട്വന്റിട്വന്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സ്‌ട്രൈവേഴ്‌സ് സിസി മഞ്ചേരി  റോയല്‍ സിസി പുതുപ്പറമ്പയെ 7 വിക്കറ്റുകള്‍ക്കും വല്ലപ്പുഴ ക്രിക്കറ്റ് ക്ലബ്  പ്രസിഡന്റ്‌സ് പെരിന്തല്‍മണ്ണയെ 5 വിക്കറ്റിനും പരാജയപ്പെടുത്തി.
ടോസ് നേടിയ സ്‌ടൈവേഴ്‌സ് സിസി റോയല്‍ സിസി പുതുപറമ്പയേ ബാറ്റിങിനയച്ചു. സ്‌കോര്‍: റോയല്‍ സിസി പുതുപറമ്പ 18.4 ഓവറില്‍ 107 റണ്‍സിന് എല്ലാവരും പുറത്ത്. സ്‌ട്രൈവേഴ്‌സിന്റെ നിയാസ് 3 വിക്കറ്റ് നേടി.
തുടര്‍ന്നിറങ്ങിയ സ്‌ട്രൈവേഴ്‌സ് സിസി മഞ്ചേരി 15.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്ത് 7 വിക്കറ്റുകള്‍ക്ക് റോയല്‍ സിസി പുതുപറമ്പയെ പരാജയപ്പെടുത്തി. സ്‌ട്രൈവേഴ്‌സിന്റെ  സി സര്‍ജിത്ത് പുറത്താവാതെ 42 റണ്‍സ് നേടി. ഉച്ചയ്ക്ക് ശേഷം നടന്ന മല്‍സരത്തില്‍ ടോസ് നേടിയ പ്രസിഡന്റ്‌സ് ക്രിക്കറ്റ് ക്ലബ് 15.5 ഓവറില്‍ 83 റണ്‍സിന് എല്ലാവരും പുറത്തയി. വല്ലപ്പുഴ ക്രിക്കറ്റ് ക്ലബിന്റെ ജിതിന്‍ 4 വിക്കറ്റ് നേടി.
തുടര്‍ന്നിറങ്ങിയ വല്ലപ്പുഴ ക്രിക്കറ്റ് ക്ലബ് 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെട്ട് 84 റണ്‍സെടുത്ത് വിജയത്തിലെത്തി. വല്ലപ്പുഴയ്ക്കുവേണ്ടി ഷജീര്‍ 30 റണ്‍സ് നേടി. ടൂര്‍ണമെന്റ് ജില്ലാ പഞ്ചായത്ത് മെംബര്‍ അഡ്വ. ടി കെ റഷീദലി ഉദ്ഘാടനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക