|    Oct 18 Wed, 2017 4:50 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഓള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വീസിനെതിരേ 9 ഹൈക്കോടതികള്‍

Published : 7th August 2017 | Posted By: fsq

 

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കീഴ്‌ക്കോടതികളിലെ നിയമനത്തിനായുള്ള ഓള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വീസിനെതിരേ എതിര്‍പ്പുമായി ഒമ്പതു ഹൈക്കോടതികള്‍. ഓള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വീസിന്റെ (എഐജെഎസ്) നിര്‍ദിഷ്ട മാതൃകയെ ഒമ്പതു ഹൈക്കോടതികള്‍ പൂര്‍ണമായും എതിര്‍ത്തപ്പോള്‍ രണ്ട് ഹൈക്കോടതികള്‍ മാത്രമാണ് ഈ ആശയത്തെ അംഗീകരിച്ചത്. എട്ട് ഹൈക്കോടതികള്‍ നിര്‍ദിഷ്ട മാതൃകയില്‍ സമൂല മാറ്റം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് കേന്ദ്ര നിയമമന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ 24 ഹൈക്കോടതികളില്‍ ഭൂരിഭാഗവും ആവശ്യപ്പെടുന്നത് കീഴ്‌ക്കോടതികളുടെ മേല്‍ ഹൈക്കോടതികള്‍ക്കു നിയന്ത്രണം വേണമെന്നാണ്. നിയമമന്ത്രാലയത്തിലെ രേഖകള്‍പ്രകാരം, ആന്ധ്രപ്രദേശ്, ബോംബെ, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, പട്‌ന, പഞ്ചാബ്-ഹരിയാന ഹൈക്കോടതികളാണ് ഓള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വീസ് എന്ന ആശയത്തെ എതിര്‍ക്കുന്നത്. സിക്കിം, ത്രിപുര ഹൈക്കോടതികള്‍ മാത്രമേ ഈ ആശയത്തെ അംഗീകരിച്ചിട്ടുള്ളൂ. അലഹബാദ്, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, കേരളം, മണിപ്പൂര്‍, മേഘാലയ, ഒറീസ, ഉത്തരാഖണ്ഡ് ഹൈക്കോടതികളാണ് നിര്‍ദിഷ്ട മാതൃകയില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ദിഷ്ട മാതൃകയില്‍ പറയുന്ന നിയമനത്തിനുള്ള പ്രായം, യോഗ്യത, പരിശീലനം, ഒഴിവുകളുടെ ക്വാട്ട എന്നിവയില്‍ മാറ്റം വേണമെന്നാണ് ഇവരുടെ നിര്‍ദേശം. കല്‍ക്കത്ത, ജമ്മുകശ്മീര്‍, ഗുവാഹത്തി ഹൈക്കോടതികളില്‍ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് നിയമമന്ത്രാലയ രേഖകള്‍ വ്യക്തമാക്കുന്നു. 1960കളിലാണ് ഓള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വീസ് എന്ന ആശയം ആദ്യം ചര്‍ച്ച ചെയ്യപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക