|    Dec 14 Fri, 2018 9:21 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ബാബരി സമ്മേളനം നാലിന് എറണാകുളത്ത്‌

Published : 2nd December 2018 | Posted By: kasim kzm

കൊച്ചി: ബാബരി ഭൂമിയില്‍ ക്ഷേത്രമല്ല മസ്ജിദാണ് നീതി എന്ന സന്ദേശത്തില്‍ ഓള്‍ ഇന്ത്യ ഇമാംമസ് കൗണ്‍സില്‍ ഈ മാസം നാലിന് എറണാകുളത്ത് ബാബരി സമ്മേളനം സംഘടിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി നിസാറുദ്ദീന്‍ മൗലവി, സെക്രേട്ടറിയറ്റ് അംഗം അര്‍ഷദ് മുഹമ്മദ് നദ്‌വി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ കാഞ്ഞാര്‍ അബ്ദുല്‍ റസാഖ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളം മറൈന്‍ഡ്രൈവില്‍ വൈകുന്നേരം 4.30ന് നടക്കുന്ന സമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. സ്വാമി അഗ്നിവേശ് മുഖ്യാതിഥിയായിരിക്കും. മൗലാന മുഹമ്മദ് ഉമറൈന്‍ മഹ്ഫുസ് റഹ്മാനി അടക്കം മത, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. കാല്‍ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 425 വര്‍ഷം മസ്ജിദായി നിലനിന്ന ബാബരി മസ്ജിദ് 1992 ഡിസംബര്‍ ആറിന് ഹിന്ദുത്വ ഭീകരവാദികള്‍ തച്ചു തകര്‍ത്തതിലൂടെ നഷ്ടപ്പെട്ടത് രാജ്യത്തിന്റെ മതേതര മൂല്യമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബാബരി ഭൂമിയില്‍ ക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ച് നി—യമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് ഹിന്ദുത്വര്‍. ക്ഷേത്രനിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും അത് പ്രചരിപ്പിച്ച് അന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിക്കുകയുമാണ്. നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ബാബരി മസ്ജിദിന്‍മേലുള്ള അവകാശവാദം വെറും ഒരു ആരാധനാലയത്തിനു വേണ്ടി മാത്രമുള്ളതല്ല. 1992ല്‍ മസ്ജിദിനൊപ്പം തകര്‍ന്നുവീണ നീതിയുടെയും ജനാധിപത്യമൂല്യങ്ങളുടെയും വീണ്ടെടുപ്പിനു വേണ്ടിയുള്ളതുകൂടിയാണ്. ഈ സാഹചര്യത്തിലാണ് ബാബരി സമ്മേളനം സംഘടിപ്പിക്കുന്നതെന്നും ഇമാം—സ് കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി അനസ് റഹ്മാനിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss