|    Jun 25 Sun, 2017 12:28 am
FLASH NEWS

ഓലിമുകള്‍ ജങ്ഷനില്‍ ലോറിയും കാറും കൂട്ടിയിടിച്ചു

Published : 26th October 2016 | Posted By: SMR

കാക്കനാട്: ഓലിമുകള്‍ സിഗ്‌നല്‍ ജങ്ഷനില്‍ കണ്ടെയ്‌നര്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. മുമ്പില്‍പോയ കാര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ തൊട്ടു പുറകിലുണ്ടായിരുന്ന കണ്ടെയ്‌നര്‍ ലോറി കാറിന്റെ പുറകില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇവിടെ സിഗ്‌നല്‍ പ്രവര്‍ത്തിക്കാത്തതാണ് അപകടത്തിനു കാരണം. ഇടിയുടെ ആഘാതത്തില്‍ ലോറിയിലുണ്ടായിരുന്ന ഇരുമ്പ് ബോക്‌സുകള്‍ റോഡിലേക്ക് മറിഞ്ഞ് ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് അപകടമുണ്ടായത്. കപ്പലിലേക്ക് ആവശ്യമായ റബര്‍ ഷീറ്റ് ഉണ്ടാക്കുന്നതിനുള്ള ബോക്‌സ് രൂപത്തിലുള്ള ഡൈ ആണ് കണ്ടെയ്‌നര്‍ ലോറിയില്‍ ഉണ്ടായിരുന്നത്. പതിനാറ് ടണ്‍ ഭാരമുള്ള ഡൈ സെറ്റ് പൊന്‍കുന്നത്തുനിന്നും വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു അപകടം.  സദാസമയവും ജനസഞ്ചാരമുള്ള കടയുടെ മുമ്പിലാണ് കണ്ടെയ്‌നര്‍ ലോറായില്‍നിന്നും ഭാരമുള്ള ഇരുമ്പ് ഡൈ താഴേക്കുവീണത്. സംഭവം നടക്കുമ്പോള്‍ ആരും അവിടെ ഉണ്ടാവാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. റോഡിലെ തടസ്സം ഒഴിവാക്കാന്‍ ക്രെയിന്‍ ഉപയോഗിച്ച് കണ്ടെയ്‌നര്‍ ലോറി വലിച്ചു നീക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഇതുപോലെ മറ്റൊരു അപകടവും ഉണ്ടായി. സിഗ്‌നല്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് ആ അപകടവും ഉണ്ടായത്. ട്രാഫിക് പോലിസും നഗരസഭ മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല, കൗണ്‍സിലര്‍ സി പി സാജല്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ നാട്ടുകാരും ചേര്‍ന്നാണ് ഗതാഗതം പുനസ്ഥാപിക്കുന്നതിന് സഹായിച്ചത്. ഓലിമുകള്‍ ജങ്ഷനില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ചതാണ് സിഗ്‌നല്‍ സംവിധാനം. നാളിതുവരെ കാര്യമായി പ്രവര്‍ത്തിച്ചിട്ടില്ല. കാഴ്ചവസ്തുവായി മാത്രം റോഡിന്റെ മധ്യത്തില്‍ കോണ്‍ക്രീറ്റ് തൂണും അതില്‍ കണ്ണടച്ച ലൈറ്റും തൂണിന്റെ ഇരുവശത്തുമായി സ്വകാര്യ ഫഌറ്റിന്റെ പരസ്യ ബോര്‍ഡാണുള്ളത്. സിഗ്‌നല്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക