|    Jul 23 Mon, 2018 4:04 am
FLASH NEWS

ഓര്‍മകള്‍ അയവിറക്കി നാടെങ്ങും ഓണാഘോഷം

Published : 6th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: നന്മയുടേയും സമത്വത്തിന്റെയും ഓര്‍മകള്‍ അയവിറക്കി നാടെങ്ങും ഓണം ആഘോഷിച്ചു. വീട്ടുമുറ്റത്ത് പൂക്കളമിട്ടും തൂശന്‍ ഇലയില്‍ സദ്യവിളമ്പിയും വീടുകളില്‍ ഓണം ആഘോഷിച്ചപ്പോള്‍ ഗ്രാമീണ ക്ലബ്ബുകളില്‍ നാട്ടുകൂട്ടായ്മയുടേയും പഴമകളുടേയും ആഘോഷങ്ങള്‍ക്ക് വേദിയാകുകയായിരുന്നു. തലപ്പന്ത് കളിയും ഊഞ്ഞാലാട്ടവും കിളികളിയും ഓണത്തല്ലും ഉള്‍പ്പെടെ രസകരമായ മല്‍സരങ്ങള്‍ ഒരുക്കിയായിരുന്നു ക്ലബ്ബുകള്‍ ഓണാഘോഷത്തെ വരവേറ്റത്. ഉത്രാടം മുതല്‍ ആരംഭിച്ച ഓണാഘോഷപരിപാടികള്‍ ഇനിയും തീര്‍ന്നിട്ടില്ല. ചെറിയകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന വ്യത്യസ്തമായ കളികളാണ് ഓരോ ക്ലബ്ബുകളും സംഘടിപ്പിച്ചത്. ജില്ലയില്‍ ഏറ്റവും ആവേശത്തോടെ നടന്നത് വടംവലി മല്‍സരമായിരുന്നു. വീണച്ചേരി പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം   നടത്തി. വെള്ളിക്കോത്ത് വീണച്ചേരി പി അമ്പു നായര്‍ സ്മാരക പരിസരത്ത് വിവിധ കലാ കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചു.വാര്‍ഡ് മെംബര്‍ പി ബിന്ദു ഉദ്ഘാടനം ചെയ്തു. ഡോ. നാരായണന്‍ പള്ളിക്കാപ്പില്‍ വിജയികള്‍ക്ക് സമ്മാനദാനം നല്‍കി. ഒ പ്രതീഷ് അധ്യക്ഷത വഹിച്ചു. കെ വി കൊട്ടന്‍ കുഞ്ഞി, ഗംഗാധരന്‍ പള്ളിക്കാപ്പില്‍, കെ വി രാഘവന്‍, കെ വി സുജിത്ത് സംസാരിച്ചു.ബദിയടുക്ക: ബദിയടുക്കയില്‍ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി കെ ജഗനാഥ ഷെട്ടി ഉദ്ഘാടനം ചെയ്തു. പ്രകാശ് അമ്മണ്ണായ അധ്യക്ഷതവഹിച്ചു. സുബ്ബണ്ണ ആള്‍വ, കെ കെ അബ്ദുല്ല കുഞ്ഞി കുമ്പള, ഡോ. അഷ്‌റഫ് ചെടേക്കാല്‍, അബ്ദുല്ല ചെര്‍ളടുക്ക, ഫസല്‍ ചെടേക്കാല്‍, സാദിഖ് ചെര്‍ളടുക്ക, പഞ്ചായത്ത് അംഗങ്ങളായ മുനീര്‍ ചെടേക്കാല്‍, അബ്ദുല്ല കുര്‍ളെ സംസാരിച്ചു.മുന്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് സഹകരണ വിദ്യാഭ്യാസ സംഘത്തിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മുന്നാട് പീപ്പിള്‍സ് കോ-ഓപറേറ്റിവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, പീപ്പിള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, ധിഷണ അക്കാദമി എന്നിവയെ ഉള്‍പ്പെടുത്തിയാണ് പരിപാടി നടത്തിയത്.1800 പേരെ ഉള്‍പ്പെടുത്തി ഓണം സാംസ്‌കാരിക ഘോഷയാത്ര, ഓണസദ്യ, ഓണപ്പൂക്കള മല്‍സരം, ഓണപ്പാട്ട് മല്‍സരം എന്നിവയാണ് നടന്നത്. പി രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡോ.സി കെ ലൂക്കോസ് അധ്യക്ഷത വഹിച്ചു.ബോവിക്കാനം:ചോപ്പലം രഞ്ജിനി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ചു വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു. സമ്മാനദാനവും സമാപന സമ്മേളനം ഉദ്ഘാടനവും രാഘവന്‍ ബെള്ളിപ്പാടി നിര്‍വഹിച്ചു. രമേശന്‍ കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. സി അച്ചുതന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss