|    Feb 22 Wed, 2017 10:11 am
FLASH NEWS

ഓര്‍ഫന്‍ കെയര്‍ സംഗമം; തെരുവുകളില്‍ കഴിയുന്നവര്‍ക്ക് പുനരധിവാസം ഒരുക്കണം

Published : 21st November 2016 | Posted By: SMR

പുളിക്കല്‍:സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഗുണഭോക്താക്കാളാകാന്‍ കഴിയാതെ രേഖകളില്ലാതെ തെരുവകളില്‍ കഴിയുന്ന  നിരാലംബരും അഗതികളുമായ ആളുകള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന്  ഷെല്‍ട്ടര്‍ ഇന്ത്യാ ചാരിറ്റബിള്‍ ട്രസ്‌ററിന് കീഴില്‍ പുളിക്കലില്‍ സംഘടിപ്പിച്ച ഓര്‍ഫന്‍ കെയര്‍ സംഗമം ആവശ്യപ്പെട്ടു.മതിയായ രേഖകളും സ്വന്തമായി ഭുമിയും കിടപ്പാടവുമില്ലാത്ത ആയിരങ്ങള്‍ സംസ്ഥാനത്തെ തെരുവുകളില്‍ കഴിയുന്നുണ്ട്.ഇവരെ പുനരധിവസിപ്പിക്കാനും ഉപജീവനം നല്‍കാനും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാക്കാനും സര്‍ക്കാര്‍ ഏജന്‍സികളും സന്നദ്ധ സംഘടനകളും തയ്യാറാവണം.സംസ്ഥാനത്തെ വിവിധ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൂട്ടായ്മകള്‍ക്ക് പിന്തുണയും പ്രോല്‍സാഹനവും നിയമപരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം-സംഗമം ആവശ്യപ്പെട്ടു.ഷെല്‍ട്ടര്‍ ഇന്ത്യ ട്രസ്റ്റ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ദത്തെടുത്ത വിധവകളുടെയും അഗതികളുടെയും സംഗമം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്എ അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു.എ നാസര്‍ അധ്യക്ഷത വഹിച്ചു.ഷെല്‍ട്ടര്‍ ഇന്ത്യാ ചെയര്‍മാന്‍ ഡോ.പിഎന്‍ ഷബീല്‍ , എം സ്വലാഹ്,അബ്ദുല്‍കബീര്‍,ശമീല്‍ മഞ്ചേരി,മശ്ഹൂര്‍ അലി പിടി വി അബ്ദുല്‍ ലത്തീഫ് സംസാരിച്ചു. നിര്‍ധനരും നിരാലംബരും വിധവകളുമായ സമൂഹത്തിലെ വിവധ തട്ടുകളില്‍  കഴിയുന്നവരുടെ ദുരിതങ്ങളും പ്രയാസങ്ങളും ദൂരീകരിക്കുന്നതിനും നവമാധ്യമങ്ങളുടെയും സ്വദേശത്തും വിദേശത്തുമുള്ള സേവന തല്‍പരരായ ആളുകളുടെയും കൂട്ടായ്മയില്‍ 2015 ആഗസ്റ്റില്‍ സ്ഥാപിതമായ ഷെല്‍ട്ടര്‍ ഇന്ത്യക്ക് കീഴില്‍ ഷെല്‍ട്ടര്‍ ഹോംസ്,മെഡിക്കല്‍ ഹെല്‍പ് ഡെസ്‌ക്ക്,മെഡികെയര്‍,സ്വാന്തനം വിധവാ കെയര്‍,കിണര്‍ നിര്‍മ്മാണം,ആന്റി ഇന്‍്ട്രസ്റ്റ് മൂവ് മെന്റ് ,എഡ്യുകെയര്‍,മെഡിസിന്‍ ബാങ്ക്,ഷെല്‍ട്ടര്‍ ഷാഡോ,ബ്ലഡ് ഡോണേഴ്‌സ് ഫോറം,ആന്റി ഡ്രഗ് മുവ്‌മെന്റ്,എംപ്ലോയ്‌മെന്റ് സെല്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്.വിവിധ പ്രൊജക്റ്റുകള്‍ക്ക് കീഴിലായി നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് ഷെല്‍ട്ടര്‍ സംരക്ഷണം നല്‍കുന്നുണ്ട്.ഡോ.ഷെബീല്‍ പി.എന്‍ ചെയര്‍മാനും എം അബ്ദുറഹിമാന്‍ ജന.കണ്‍വീനറുമായ 16 അംഗ സമിതിയാണ് ഷെല്‍ട്ടറിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക്് നേതൃത്വം നല്‍കുന്നത്.ആരാരുമില്ലാതെ തെരുവുകളില്‍ കഴിയുന്ന നിരാലംബരെ പുനരധിവസിപ്പിക്കുന്നതിനായി ഷെല്‍ട്ടര്‍  ഇന്ത്യയുടെ  കീഴില്‍ ആരംഭിക്കുന്ന റീഹാബിറ്റേഷന്‍ ഹോം പദ്ധതിയുമായും  ഷെല്‍ട്ടറിന്റെ മറ്റ്  സേവന  പ്രവര്‍ത്തനങ്ങളുമായും സഹകരിക്കാന്‍ തയ്യാറുള്ളവര്‍ താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്..04832793450, 9061099550

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക