|    Nov 21 Wed, 2018 1:07 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഓര്‍ത്തഡോക്‌സ് സഭാ മേധാവിക്ക് യുഎഇയില്‍ വിപുല സ്വീകരണം

Published : 6th November 2018 | Posted By: ke

ദുബയ്; സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ആഗോള പരമ മേലദ്ധ്യക്ഷന്‍ പത്രീയാര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവക്ക് യു.എഇ യില്‍ വിപുലമായ സ്വീകരണം നല്‍കുന്നതായി ബന്ധപ്പെട്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബാവയുടെ പ്രഥമ സന്ദര്‍ശനത്തിനായി എത്തുന്ന ബാവയെ ബുധനാഴ്ച ദുബയ് വിമാനത്താവളത്തില്‍ സ്വീകരിക്കും. വ്യാഴാഴ്ച വൈകിട്ട് അല്‍ അയിന്‍ സെന്റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ സ്വീകരണം നല്‍കും. വെള്ളിയാഴ്ച രാവിലെ ഷാര്‍ജ സെന്റ് മേരീസ് യാക്കോബായ സുറിയാനി ചര്‍ച്ചിലായിരിക്കും സ്വീകരണം. അന്നേ ദിവസം ഉച്ചക്ക് ഒരു മണിക്ക് ഷാര്‍ജ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ നേതൃത്തില്‍ സ്വീകരണം നല്‍കും. ശനിയാഴ്ച വൈകിട്ട് ദുബയ് മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലായിരിക്കും വരവേല്‍പ്പ്. വാര്‍ത്താ സമ്മേളനത്തില്‍ ബാഷപ്പ് ഐസക്ക് ഓസ്തത്തിയോസ്, റവ.പൗലോസ്, റവ.ജിജന്‍, റവ.അരുണ്‍, റവ.സിജു, റവ.എല്‍ദോസ്, സണ്ണി എം ജോണ്‍, ഐപ്പ് സി കുര്യന്‍ എന്നിവരും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss