|    Nov 16 Fri, 2018 1:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഓര്‍ത്തഡോക്‌സ് സഭയിലെ പീഡനം: രണ്ടു വൈദികരും കീഴടങ്ങി

Published : 14th August 2018 | Posted By: kasim kzm

പത്തനംതിട്ട/കൊല്ലം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പിടിയിലാവാനുണ്ടായിരുന്ന രണ്ടു വൈദികരും കീഴടങ്ങി. ഒന്നാംപ്രതി നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ സോണി എന്ന ഫാ. എബ്രഹാം വര്‍ഗീസ്, നാലാംപ്രതി ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, എന്നിവരാണ് കീഴടങ്ങിയത്.
എബ്രഹാം വര്‍ഗീസ് തിരുവല്ല കോടതിയിലും ജെയ്‌സ് കെ ജോര്‍ജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ജോസി ചെറിയാനു മുമ്പാകെയുമാണു കീഴടങ്ങിയത്. രാവിലെ 10.15 ഓടെ ഓട്ടോറിക്ഷയിലാണു ജെയ്‌സ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തിയത്. ഫാ. എബ്രഹാം വര്‍ഗീസ് മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിലാണു കീഴടങ്ങിയത്. ഇവരുടെ മു ന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ആറിന് സുപ്രിം കോടതി തള്ളിയിരുന്നു. രണ്ടു പേരും 13നകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഫാ. എബ്രഹാം വര്‍ഗീസിനെ 10 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തു. ഇദ്ദേഹത്തെ പത്തനംതിട്ട ജില്ലാ ജയിലിലേക്കു മാറ്റി. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് 16ന് കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണു സൂചന. കേസിലെ രണ്ടും മൂന്നും പ്രതികളായ ഫാ. ജോബ് മാത്യു, ഫാ. ജോ ണ്‍സണ്‍ വി മാത്യു എന്നിവര്‍ നേരത്തെ കീഴടങ്ങിയിരുന്നു. സംഭവത്തില്‍ വി എസ് അച്യുതാനന്ദന്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 34കാരിയെ ലൈംഗിക ചൂഷണം ചെയ്തുവെന്നാണു വൈദികര്‍ക്കെതിരായ കേസ്. ഒന്നാംപ്രതി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും മറ്റു പ്രതികള്‍ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഇതോടെ കേസില്‍ പ്രതികളായ നാലു പേരും കീഴടങ്ങി. നേരത്തെ കീഴടങ്ങിയ രണ്ടു പേര്‍ക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss