|    Jul 18 Wed, 2018 8:16 pm
FLASH NEWS

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അന്തര്‍ദേശീയ സമ്മേളനം പരുമലയില്‍

Published : 19th September 2017 | Posted By: fsq

 

മാന്നാര്‍:ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 81-ാമത് അന്തര്‍ദേശീയ സമ്മേളനം 29,30,ഒന്ന് തീയിതികളില്‍ പരുമലയില്‍ നടക്കുമെന്ന് നിരണം ഭദ്രാസനാധിപനും യുവജനപ്രസ്ഥാനം പ്രസിഡന്റുമായ ഡോ.യൂഹാനോന്‍മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.29-ന് വൈകുന്നേരം നാലിന് നിയമസഭാ സ്പീക്കര്‍ പി.രാമകൃഷ്ണന്‍ സമ്മേളനം ഉത്ഘാടനം ചെയ്യും.പ്രസിഡന്റ് ഡോ.യൂഹാനാനോ# മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷനായരിക്കുംജലവിഭവ വകുപ്പ് മന്ത്രി മാത്യു.റ്റി.തോമസ് മുഖ്യപ്രഭാഷണം നടത്തും.യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും.വൈകിട്ട് ഏഴിന് മനന വഴി എന്ന വിഷയത്തില്‍ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ പ്രഭാഷണം നടത്തും.മൂന്ന് ദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ഡോ.ജേക്കബ് കുര്യന്‍,ഫാ.ഡോ.റെജി മാത്യു,ഫ നൈനാന്‍,ഫാ.വര്‍ഗീസ് ലാല്‍,സാഹിത്യകാരന്‍ ബെന്യാമിന്‍,സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജറോം,അനീഷ് മോഹന്‍ എന്നിവര്‍ ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും.നതീര്‍ത്ഥാടന വീഥികള്‍ മുഖ്യചിന്താവിഷയമാക്കിയാണ് സമ്മേളനം നടക്കുന്നത്.വിവിധ ഭദ്രാസനങ്ങളില്‍ നിന്നായി 700 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ഫിലിപ്പ് തരകന്‍,ജനറല്‍ സെക്രട്ടറി ഫാ.അജി.കെ.തോമസ്,സെമിനാരി മാനേജര്‍ ഫായഎം.സി.കുര്യാക്കോസ്,ട്രഷറാര്‍ ജോജി.പി.തോമസ്,ജനറല്‍ കണ്‍വീനര്‍ മത്തായി.ടി.വര്‍ഗീസ്,പബ്ലിസിറ്റി ചെയര്‍മാന്‍ ഫാ.വര്‍ഗീസ് മാത്യു,കണ്‍വീനര്‍ ജോ.ഇലഞ്ഞിമൂട്ടില്‍ എന്നിവരും വാര്‍ത്താ സമ്മളനത്തില്‍ പങ്കെടുത്തു.സമ്മേളനത്തിന് മുന്നോടിയായി 28-ന് പരുമലയും പരിസരങ്ങളും യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ശുചീകരിക്കും.സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പരുമലയില്‍ സ്വാഗതസംഘം ഓഫീസും തുറന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss