|    Mar 26 Sun, 2017 5:11 am
FLASH NEWS

ഓര്‍ഡിനറി ബസ്സുകള്‍ക്ക് സൂപ്പര്‍ഫാസ്റ്റിന്റെ ചാര്‍ജ്; യാത്രക്കാരെ പിഴിയുന്നു

Published : 4th July 2016 | Posted By: SMR

കാഞ്ഞങ്ങാട്: ജില്ലയിലെ മലയോര പ്രദേശങ്ങളായ കൊന്നക്കാട്, വെള്ളരിക്കുണ്ട്, ബന്തടുക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും എറണാകുളം, കോട്ടയം ജില്ലകളിലേക്ക് പോകുന്ന സ്വകാര്യ, ഓര്‍ഡിനറി ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ സൂപ്പര്‍ ഫാസ്റ്റിന്റെ ചാര്‍ജ് ഈടാക്കുന്നു.
സ്വകാര്യ ബസുകളുടെ എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റുകളുടെ പെര്‍മിറ്റുകള്‍ റദ്ദാക്കുകയും ഇവയ്ക്ക് ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ പെര്‍മിറ്റുകള്‍ നല്‍കുകയുമായിരുന്നു. എന്നാല്‍ നേരത്തെയുണ്ടായിരുന്ന സൂപ്പര്‍ഫാസ്റ്റിന്റെ ചാര്‍ജാണ് ഇപ്പോഴും യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്.
വെള്ളരിക്കുണ്ടില്‍ നിന്നും ചിറ്റാരിക്കാലിലേക്ക് സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസ് 30 രൂപയാണ് യാത്രക്കാരില്‍ നിന്നും വാങ്ങുന്നത്. എന്നാല്‍ ഓര്‍ഡിനറി ഫാസ്റ്റിന് ബസിന് 15 രൂപ മാത്രമാണ് നിലവിലുള്ള ചാര്‍ജ്. ചിറ്റാരിക്കാലില്‍ നിന്നും ചെറുപുഴയിലേക്ക് 10 രൂപ ചാര്‍ജുള്ള സ്ഥാനത്ത് 20 രൂപയാണ് വാങ്ങുന്നത്. ദീര്‍ഘദൂര യാത്രക്കാരില്‍ നിന്നും 10 ശതമാനം മുതല്‍ 20 ശതമാനം വരെ അധികമായി ചാര്‍ജ് ഈടാക്കുന്നുണ്ട്. ചിറ്റാരിക്കാല്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആര്‍ടിഒക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.

(Visited 30 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക