|    Jan 19 Thu, 2017 10:08 am

ഓര്‍ക്കിഡ് കുടുംബത്തില്‍ നവാതിഥിയായി ഡെന്‍ഡ്രോബിയം അനിലി

Published : 5th October 2016 | Posted By: Abbasali tf

അടിമാലി: ജൈവ വൈവിധ്യത്തിനു പ്രസിദ്ധിയുള്ള പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ ഓര്‍ക്കിഡ് കുടുംബത്തിലെ ഡെന്‍ഡ്രോബിയം വര്‍ഗത്തില്‍പ്പെടന്ന പുതിയ സസ്യത്തെക്കുറിച്ചുള്ള പ്രബന്ധം ഫിന്നിഷ് സുവോളജിക്കല്‍ ആന്‍ഡ് ബൊട്ടാണിക്കല്‍ പബ്ലിഷിംഗ് ബോര്‍ഡിന്റെ പുതിയ പതിപ്പില്‍ പ്രസിദ്ധീകരിച്ചു. ഡോക്ടര്‍ എംഎസ് സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍ വയല്‍ ഗവേഷണ നിലയത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാരനും പരിസ്—ഥിതി പ്രവര്‍ത്തകനുമായ സലിം പിച്ചന്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയിലെ ഡോ.ജോസ്മാത്യു എന്നിവരാണ് മാസങ്ങള്‍ മുന്‍പ് ഈ സസ്യത്തെ കണ്ടെത്തി ഡെന്‍ഡ്രോബിയം അനിലി എന്ന പേരിട്ടത്. ഡോ. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയം മേധാവി എന്‍.അനില്‍കുമാറിന്റെ പേരിന്റെ ഭാഗവും ചേര്‍ത്തായിരുന്നു സസ്യത്തിനു നാമകരണം.സസ്യശാസ്ത്രത്തിനു ഡോ.അനില്‍കുമാര്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്തായിരുന്നു ഇതെന്ന് സലിം പിച്ചനും ഡോ.ജോസ് മാത്യുവും പറഞ്ഞു.സൗത്ത് വയനാട് വനം ഡിവിഷിലെ മേപ്പാടി റേഞ്ചിലെ വെള്ളരിമലയിലാണ് ആദ്യമായി ഓര്‍ക്കിഡ് കണ്ടെത്തിയത്. ഇവിടെ ചോലവനത്തില്‍ ഗവേഷണത്തിനിടെയാണ് സസ്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ ഇരവികുളം ദേശീയ ഉദ്യാനത്തിനു സമീപത്തും ഇതേ സസ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയായിരുന്നു. വ്യക്—തികളുടെ പേരില്‍ അറിയപ്പെടുന്ന അഞ്ചാമത്തെ സസ്യമെന്ന സവിശേഷതയും ഡെന്‍ഡ്രോബിയം അനിലിക്കുണ്ട്. പശ്ചിമഘട്ട മലനിരകളില്‍ നേരത്തേ കണ്ടെത്തിയതില്‍ വാള്‍സം വര്‍ഗത്തില്‍പ്പെടുന്ന മഴക്കാല സസ്യങ്ങള്‍ക്ക് പഴശിയുടെ പേര് ഉള്‍പ്പെടുത്തി ഇമ്പേഷിയന്‍സ് വീരപഴശിയെന്നും പേര്യ ഗുരുകുലം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മേധാവിയുടെ സ്മരണാര്‍ഥം ഇമ്പേഷിയന്‍സ് തെര്‍കോഫിയാനയെന്നും പേരിട്ടിരുന്നു. ഞാവല്‍ വര്‍ഗത്തില്‍പ്പെടുന്ന ഒരു സസ്യം വനം വകുപ്പിലെ ഡിഎഫ്ഒ ആയിരുന്ന പി. ധനേഷ്‌കുമാറിന്റെ പേരിന്റെ ഭാഗവും ചേര്‍ത്താണ് സൈസിജിയം ധനേഷിയാന എന്ന് അറിയപ്പെടുന്നത്.േ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക