|    Oct 18 Thu, 2018 10:17 am
FLASH NEWS

ഓര്‍ക്കാട്ടേരിയില്‍ എംഎസ്എഫ്-എസ്എഫ്‌ഐ സംഘര്‍ഷം; രണ്ടുപേര്‍ക്കു പരിക്ക്‌

Published : 26th September 2017 | Posted By: fsq

 

വടകര: ഓര്‍ക്കാട്ടേരി കെ കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എംഎസ്എഫ് എസ്എഫ്‌ഐ സംഘര്‍ഷം. സാരമായി പരിക്കേറ്റ ഒപികെ മേക്കോട്ട് പുഴയില്‍ കുനി അമീര്‍ മന്‍സില്‍ അമീര്‍(19), ഏറാമല മേപ്പാട്ട് സല്‍മാന്‍ ഫാരിസ് എന്നിവരെ എന്നിവരെ വടകര സി എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പകല്‍ മൂന്ന് മണിയോടെയായിരുന്നു സംഭവം. സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ വജയം നേടിയതോടനുബന്ധിച്ചുള്ള വിക്ടറി ഡേ പരിപാടിയിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചു കയറി പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്ന് എംഎസ്എഫ് ഭാരവാഹികള്‍ ആരോപിച്ചു. തുടര്‍ന്ന് എംഎസ്എഫ് നടത്തിയ പ്രകടനം എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ തടഞ്ഞതോടെ പ്രശ്‌നം രൂക്ഷമായി. മുതിര്‍ന്നവര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും രണ്ട് കക്ഷികളെയും സംഘര്‍ഷത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. ഇതിനിടെ പോലിസ് സ്ഥലത്തെത്തി പ്രകടനം നിര്‍ത്തിവപ്പിച്ചെങ്കിലും ഓര്‍ക്കാട്ടേരി ടൗണില്‍ എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചു വിടുകയുമായിരുന്നെന്നും എംഎസ്എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതോടെ പോലിസ് ലാത്തി വീശി. എന്നാല്‍ പോലിസ് ഏകപക്ഷീയമായാണ് നടപടിയെടുത്തതെന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. സല്‍മാന്‍ ഫാരിസിന് തലക്കും കൈക്കും കാലിനും പരിക്കുണ്ടു. അമീറിനും കൈക്കും കാലിനും പരിക്കേറ്റു. പാറക്കല്‍ അബ്ദുല്ല എംഎല്‍എ പരിക്ക് പറ്റിയ വിദ്യാര്‍ഥികളെ ആശുപത്രിയി ല്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ വടകര മണ്ഡലം മുസ്്‌ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, ഏറാമല പഞ്ചായത്ത് മുസ്്‌ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് കമ്മിറ്റികള്‍ പ്രതിഷേധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss