|    Oct 17 Tue, 2017 11:43 am

ഓരേ സീരിയലില്‍ ഒരേ നമ്പറില്‍ ലോട്ടറി ടിക്കറ്റ്

Published : 25th May 2016 | Posted By: SMR

തലശ്ശേരി: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റിന് വ്യാജനും. ഇന്ന് നറുക്കെടുക്കുന്ന സ്ത്രീ സുരക്ഷാ ഭാഗ്യക്കുറി ടിക്കറ്റിനാണ് വ്യാജനുള്ളത്.
ഒരേ സീരിയലില്‍ ഒരേ നമ്പറുള്ള രണ്ട് ടിക്കറ്റാണ് ലോട്ടറി ഡിപാര്‍ട്ട്‌മെന്റിന്റേതായി പുറത്തിറങ്ങിയിരിക്കുന്നത്. ഭാഗ്യക്കുറി ടിക്കറ്റില്‍ വ്യാജന്മാര്‍ കടന്നു വരുന്നുണ്ടെന്ന പരാതിക്ക് തെളിവാണ് ഈ ടിക്കറ്റുകള്‍. തലശ്ശേരിയിലെ കൈരളി ലോട്ടറി ഏജന്‍സിയില്‍ നിന്നു ചൊക്ലി സ്വദേശി വാങ്ങിയ ടിക്കറ്റിന്റെ എസ്ഡബ്ലു 378092 നമ്പറില്‍ രണ്ട് ലോട്ടറി ടിക്കറ്റാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചൊക്ലി മേനപ്രത്തെ ഒരധ്യാപകന് ഇദ്ദേഹം ടിക്കറ്റ് വില്‍പന ചെയ്തപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. ജില്ലാ ലോട്ടറി മാനേജര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക