|    Mar 30 Thu, 2017 6:23 am
FLASH NEWS

ഓരു മണ്ണില്‍ മുന്തിരി വിളഞ്ഞു

Published : 20th March 2017 | Posted By: fsq

 

തൈക്കാട്ടുശേരി: ഓരു മണ്ണില്‍ മുന്തിരി വിളഞ്ഞു. കുട്ടന്‍ചാല്‍ ദ്വീപില്‍ കളരിക്കല്‍ വിനോദ് സുകുമാരന്റെ വീട്ടു മുറ്റത്താണ് ഓരു മണ്ണില്‍ മുന്തിരിച്ചെടി തളിര്‍ത്തതും പൂത്തതും വിളഞ്ഞു പഴുത്തതും.കൈതപ്പുഴ കായലിനു സമീപത്താണ് വിനോദിന്റെ വീട്.ആലപ്പുഴക്കുള്ള യാത്രക്കിടെ വഴിയരികിലെ കടയില്‍ നിന്നുമാണ് മാസങ്ങള്‍ക്കു മുന്‍പ് വിനോദ് മുന്തിരിച്ചെടികള്‍ വാങ്ങിയത്. ഓരു മണ്ണില്‍ മുന്തിരി ചെടി കിളര്‍ക്കാനുള്ള സാധ്യത കുറവാണെന്ന് അറിയാമായിരുന്നെങ്കിലും ഒരു പരീക്ഷണമെന്നവണ്ണം ഇവിടെ മുന്തിരി നടുകയായിരുന്നു.
എന്നാല്‍ വെള്ളത്തിലും മണ്ണിലും ഉള്ള ഉപ്പിന്റെ അംശമൊന്നും പ്രശ്‌നമല്ലാത്ത വിധം മുന്തിരിച്ചെടി  തളിര്‍ത്തു വളരുകയായിരുന്നു. സാധാരണ നാട്ടുവളങ്ങള്‍ക്കൊപ്പം ശീമക്കൊന്ന ഇലകള്‍ അടങ്ങിയ പച്ചില വളവും മീന്‍ കഴുകിയ വെള്ളത്തില്‍ ശര്‍ക്കര ചേര്‍ത്തുള്ള വളവും നല്‍കി പരിപാലിച്ചു. മാതാവ് രാജമ്മയായിരുന്നു പ്രധാന സഹായി. ഇപ്പോള്‍ വിനോദിന്റെ വീട്ടുമുറ്റത്ത് കറുത്തു തുടുത്ത മുന്തിരികള്‍ വിളഞ്ഞു നില്‍ക്കുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day