|    Apr 26 Thu, 2018 3:51 am
FLASH NEWS

ഓരുമുട്ടുകള്‍ ഡിസം. 15നകം സ്ഥാപിക്കും

Published : 29th November 2016 | Posted By: SMR

ആലപ്പുഴ: ഓരു വെള്ളം കയറുന്നതു തടയാനായി ജില്ലയിലെ വിവിധയിടങ്ങളില്‍ ഡിസം. 15നകം ഓരു മുട്ടുകള്‍ സ്ഥാപിക്കാന്‍ തീരുമാനം. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്റെ ആധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗത്തില്‍ ചെറുകിട ജലസേചന വകുപ്പ് എക്‌സി. എന്‍ജിനീയറാണ് ഇക്കാര്യം അറിയിച്ചത്. ചെങ്ങന്നൂര്‍ ഡിവിഷനു കീഴില്‍ 17ഉം തണ്ണീര്‍മുക്കം ഡിവിഷനു കീഴില്‍ 308ഉം ഓരുമുട്ടുകള്‍ നിര്‍മിക്കും. സംസ്ഥാന പ്ലാന്‍ പദ്ധതികള്‍ക്കായി അനുവദിച്ച തുകയില്‍ 63.03 ശതമാനം ചെലവഴിച്ചു. 112.07 കോടി രൂപയാണ് ചെലവഴിച്ചത്. കേന്ദ്ര സഹായ പദ്ധതികളില്‍ 157.22 കോടി രൂപയും ചെലവഴിച്ചു. അനുവദിച്ച തുകയുടെ 99.98 ശതമാനമാണിത്. മറ്റു കേന്ദ്ര സഹായ പദ്ധതികളില്‍ 92.79 കോടി രൂപ ചെലവഴിച്ചു. 95.75 ശതമാനം തുകയാണ് ചെലവഴിച്ചത്. കൈനകരിയില്‍ വടക്കേ തോട്ടില്‍ റോഡ് നിര്‍മാണത്തിനു സ്ഥാപിച്ച ചിറ അടിയന്തരമായി നീക്കാന്‍ കണ്‍സ്ട്രക്്ഷന്‍ കോര്‍പറേഷന് നിര്‍ദേശം നല്‍കി. ആറാട്ടുപുഴയില്‍ കിളിമുക്ക് മുതല്‍ കൊച്ചിയുടെ ജെട്ടിവ െപ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തടയാന്‍ പിച്ചിങ് സ്ഥാപിക്കുന്നതിന് 7.50 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായി ഇറിഗേഷന്‍ എക്‌സി. എന്‍ജിനീയര്‍ പറഞ്ഞു.കെയ്‌കോയുടെ 47 കൊയ്ത്തു- മെതി യന്ത്രങ്ങളില്‍ 20 എണ്ണം പ്രവര്‍ത്തന സജ്ജമാണെന്നും പുന്നപ്ര, പുറക്കാട്, കരുവാറ്റ, അമ്പലപ്പുഴ, കുട്ടനാട് എന്നിവിടങ്ങളില്‍ കൃഷി നശിച്ചവര്‍ക്ക് ഹെക്ടറിന് 30,000 രൂപപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായതായും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ പറഞ്ഞു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഓപറേഷന്‍ തീയേറ്ററിന്റെ കേടുപാടുകള്‍ പരിഹരിച്ചതായി ഡിഎംഒ പറഞ്ഞു. കൈനകരിയിലെ വട്ടക്കായലില്‍ നിര്‍മിക്കുന്ന ഹൗസ് ബോട്ട് ടെര്‍മിനലിന്റെ നിര്‍മാണം ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കുമെന്ന് കെഐഐഡിസി അറിയിച്ചതായി ഡിറ്റിപിസി സെക്രട്ടറി പറഞ്ഞു. രാജാ കേശവദാസന്‍ സ്മാര നീന്തല്‍കുളം ഉപയോഗയോഗ്യമാക്കുന്നതിന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ടെന്‍ഡര്‍ വിളിച്ചതായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പറഞ്ഞു. അരൂര്‍ ബൈപാസ് മുതല്‍ തോപ്പുംപടി വരെയുള്ള പഴയ ദേശീയപാതയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുട്ടനാട്ടിലെ എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് കളിക്കാന്‍ സ്ഥലമുണ്ടോയെന്നതിനെപ്പറ്റി വിശദമായ റിപോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇട്ടി അച്യുതന്‍ സ്മാരകത്തിന് മേല്‍ ജപ്തി നടപടി താത്കാലികമായി ഒഴിവാക്കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കിയതായി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ പറഞ്ഞു. കായംകുളം കായലില്‍നിന്ന് നീക്കിയ മണല്‍ ഐആര്‍ഇയുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന് അറിയിച്ചതായും സപ്തംബര്‍ വരെ 100 പാസുകള്‍ നല്‍കിയതായും മൈനിങ് ജിയോളജി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനുശേഷം പാസുകള്‍ നല്‍കിയിട്ടില്ല. രാത്രിയില്‍ മണല്‍ കടത്തുന്നുവെന്ന് പരാതി വന്നതിനെത്തുടര്‍ന്ന് പൊലിസ് പട്രോളിങ് ശക്തമാക്കാന്‍ ആവശ്യപ്പെട്ടതായും അവര്‍ പറഞ്ഞു. ആലപ്പുഴ നഗരത്തില്‍ പൊലിസ് ഔട്ട് പോസ്റ്റിനടുത്തുള്ള ബസ് സ്‌റ്റോപ്പ് വളവില്‍നിന്നു മുന്നോട്ടു മാറ്റി സ്ഥാപിക്കണമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ പ്രതിനിധി കെ ഡി മഹീന്ദ്രന്‍ ആവശ്യപ്പെട്ടു. ജില്ലാ കോടതി പാലത്തിനു സമീപം കയര്‍കെട്ടി നടത്തുന്ന ഗതാഗത ക്രമീകരണം യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കാട്ടൂരിലെയടക്കം കടല്‍ ഭിത്തി നിര്‍മാണം ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല ഒറ്റപ്പുന്ന ജങ്ഷനില്‍ അപകടങ്ങള്‍ പതിവായെന്നും സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ പ്രതിനിധി എസ് പ്രകാശന്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss