|    Oct 18 Wed, 2017 1:02 pm
FLASH NEWS

ഓരാടംപാലം-വൈലോങ്ങര, മക്കരപ്പറമ്പ് റോഡുകള്‍ക്ക് ഭരണാനുമതി

Published : 3rd November 2016 | Posted By: SMR

പെരിന്തല്‍മണ്ണ:   ഓരാടംപാലം വൈലോങ്ങര റോഡിനും മക്കരപ്പറമ്പ് ബൈപ്പാസിനും  ഭരണാനുമതി ലഭിച്ചതായി ടി എ അഹമ്മദ് കബീര്‍ എംഎല്‍എ അറിയിച്ചു. എറണാകുളം ആസ്ഥാനമായുള്ള റോഡ്‌സ്ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഈ രണ്ട് പദ്ധതികള്‍ക്കും പത്ത് കോടി വീതം ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. മാനത്തുമംഗലം മുതല്‍ ഓരാടം പാലം വരെയുള്ള നിര്‍ദ്ദിഷ്ട ബൈ പാസ്സ് വൈലോങ്ങര വരെ നീട്ടി പണി തുടങ്ങുതിന്റെ ഭാഗമായാണ് ഓരാടംപാലം വൈലോങ്ങര ബൈപ്പാസ് നിര്‍മ്മാണത്തിന് പത്ത് കോടി സര്‍ക്കാര്‍ അനുവദിച്ചത്. 2016-17 വര്‍ഷത്തെ ബജറ്റില്‍ ഇതിനായി അഞ്ച് കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. ഈ പദ്ധതി യാഥാര്‍ത്ത്യമായാല്‍ മലപ്പുറം, മഞ്ചേരി ഭാഗത്ത് നിന്നും കോട്ടക്കല്‍, വളാഞ്ചേരി ഭാഗങ്ങളിലേക്ക് പോവുന്ന വാഹനങ്ങള്‍ അങ്ങാടിപ്പുറം ടൗണില്‍ വരാതെ പോകുന്നതിനാല്‍ അങ്ങാടിപ്പുറം ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നാണു വിലയിരുത്തല്‍. കൂടാതെ പുത്തനങ്ങാടി, കൊളത്തൂര്‍,കടുങ്ങപുരം ഭാഗങ്ങളില്‍ നിന്ന് വരുന്ന  വാഹനങ്ങള്‍ക്കും അങ്ങാടിപ്പുറം ടൗണില്‍ പ്രവേശിക്കാതെ മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്ക് പോകാനാകും. പെരിന്തല്‍മണ്ണ മലപ്പുറം റൂട്ടിലെ മക്കരപ്പറമ്പയിയാണ് അങ്ങാടിപ്പുറം കഴിഞ്ഞാല്‍ കൂടുതല്‍ ഗതാഗത കുരുക്കുള്ള സ്ഥലം ഇവിടെ ബൈപ്പാസ് യാഥാര്‍ത്ത്യമായാല്‍ ദേശീയപാത 213 ലെ പെരിന്തല്‍മണ്ണ, മലപ്പുറം റൂട്ടിലെ ഗതാഗതകുരുക്കിന് ഏറെ പരിഹാരമാവും. ഈ രണ്ട് പദ്ധതികളുടെയും ഡിപിആര്‍ എടുക്കാന്‍ ആര്‍ബിഡിസിയെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ അംഗീകാരത്തിനായി പ്രൊപ്പോസല്‍ കെഐഐഎഫ്ബിയെ ഏല്‍പ്പിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക