ഓയില്‍ പാമില്‍ നിന്നും ജലസേചന പമ്പ് മോഷ്ട്ടിച്ച കേസ്സില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Published : 24th January 2016 | Posted By: SMR
കുളത്തൂപ്പുഴ: ഓയില്‍പാം ഏരൂര്‍ എസ്റ്റേറ്റില്‍ ഇട കൃഷിയായ കൈത കൃഷിക്ക് ജലം എത്തിക്കുന്നതിനായി സ്ഥാപിച്ചിരുന്ന രണ്ടു ജലസേചന പാമ്പുകള്‍ മോഷ്ട്ടിച്ചു കടത്തിയ കേസ്സില്‍ രണ്ടുപേരെ കുളത്തുപ്പുഴ പോലിസ് അറസ്റ്റ് ചെയ്തു.
ഏഴംകുളം അനീഷ് വിലാസത്തില്‍ അനീഷ്കുമാര്‍(21), മാര്ത്താണ്ടന്കര കൊച്ചാഞ്ഞിലി മൂട്ടില് ചരുവിള പുത്തന്‍വീട്ടില്‍ ഗോപകുമാര്‍(26) എന്നിവരെയാണ് കുളത്തുപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. ഈ മാസം പതിനേഴിനാണ് സംഭവം. പമ്പ് സെറ്റുകള്‍ മോഷണം പോയത് അറിഞ്ഞ ഓയില്‍പാം അധികൃതര്‍ കുളത്തുപ്പുഴ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോറിക്ഷ ഡ്രൈവറായ ഗോപകുമാറും സുഹൃത്ത് അനീഷും ചേര്‍ന്ന് പതിനേഴിന് രാത്രി 18,000 രൂപ വിലമതിക്കുന്ന പമ്പ് സെറ്റുകള്‍ മോഷ്ട്ടിച്ചു കടത്തിയത്. പ്രതികളില്‍ ഒരാളുടെ സുഹൃത്തിന്റെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന പമ്പ് സെറ്റുകളും ഇവ കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പോലിസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റ് രേഖപെടുത്തിയ ഇരുവരെയും പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുളത്തുപ്പുഴ എസ്ഐ എന്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.