|    Oct 17 Tue, 2017 11:42 am

ഓയില്‍പാം എസ്‌റ്റേറ്റിലെ കൊലപാതകം: ഒരാള്‍ റിമാന്‍ഡില്‍; മറ്റു പ്രതികളും പിടിയില്‍

Published : 13th January 2016 | Posted By: SMR

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഓയില്‍പാം കണ്ടന്‍ചിറ എസ്റ്റേറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയ പ്രതികള്‍ പോലിസ് പിടിയിലായി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റ് മൂന്ന് പേരെ ചോദ്യം ചെയ്തു വരുകയുമാണ്. മനോജിന്റെ സുഹൃത്തും അയല്‍വാസിയുമായ കണ്ടന്‍ചിറ ചരുവിള പുത്തന്‍ വീട്ടില്‍ സുനില്‍ കുമാറിനെ (31)യാണ് കുളത്തുപ്പുഴ പോലിസ് അറസ്റ്റ് ചെയത് കോടതിയില്‍ ഹാജരാക്കിയത്. മറ്റ് പ്രതികളെ പോലിസ് ചോദ്യം ചെയ്ത് വരുന്നു. മലദ്വാരത്തില്‍ കമ്പ് അടിച്ച്കയറ്റി ആന്തരികാവയവങ്ങള്‍ കേടുവരുത്തിയാണ് കൊല നടത്തിയത്. ഇത്തരത്തിലുള്ള കൊലപാതകം തെളിയിക്കപ്പെടാന്‍ പോലിസ് ഏറൈ ബുദ്ധിമുട്ടേണ്ടതായി വരുമെന്ന് മനസ്സിലാക്കി ആസൂത്രിതകൊലപാതകം നടപ്പാക്കിയെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് കണ്ടന്‍ചിറ തടത്തരികത്ത് വീട്ടില്‍ മനോജ് (28) നെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ ഓയില്‍പാം കണ്ടന്‍ചിറ എസ്റ്റേറ്റില്‍ കണ്ടെത്തിയത്. സുനില്‍കുമാറാണ് കേസ്സില്‍ ഒന്നാം പ്രതിയെന്നു പോലിസ് പറയുന്നു. കൊലചെയ്യപെട്ട മനോജിന്റെ ശരീരത്തില്‍ അടിയേറ്റപാടുകളുമുണ്ടായിരുന്നു. സുനിലിനെ കൊലപാതകത്തില്‍ സഹായിച്ച മറ്റു മൂന്നുപേര്‍ പോലിസ് കസ്റ്റഡിയിലുണ്ട്.
ഇതില്‍ പതിനെഴുകാരനും ഉള്‍പ്പെടും. ഇവരെ കൂടി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. അറസ്റ്റ് രേഖപെടുത്തിയ സുനില്‍ കുമാറിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക