|    Jul 23 Sun, 2017 12:33 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഓഫ്‌ലൈനായും ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം

Published : 13th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സബ്‌രജിസ്ട്രാര്‍ ഓഫിസുകളില്‍ ഏതെങ്കിലും കാരണവശാല്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ രജിസ്‌ട്രേഷ ന്‍ തടസ്സപ്പെടാതിരിക്കുന്നതിന് ഓഫ്‌ലൈനായി ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
സബ്‌രജിസ്ട്രാര്‍ ഓഫിസുകളില്‍ തടസ്സമില്ലാതെ മുഴുവന്‍ സമയവും ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്ന് ബിഎസ്എന്‍എല്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നടപ്പാക്കിയ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമ്പ്രദായം ഉദ്യോഗസ്ഥര്‍ക്കും ആധാരമെഴുത്തുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന വാര്‍ത്ത കള്‍ അടിസ്ഥാനരഹിതമാണ്. അഴിമതി അവസാനിപ്പിച്ച് പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള സേവനം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക