|    Oct 23 Mon, 2017 2:46 am

ഓഫിസ് ജീവനക്കാരന്‍ ഓടിച്ച ഗ്രാമപ്പഞ്ചായത്തിന്റെ ജീപ്പിടിച്ച് പോസ്റ്റ് തകര്‍ന്നു

Published : 25th November 2016 | Posted By: SMR

കുമളി:ഓഫിസ് ജീവനക്കാരന്‍ ഓടിച്ച ഗ്രാമ പഞ്ചായത്തിന്റെ ജീപ്പിടിച്ച് ട്രാന്‍സ്‌ഫോര്‍മര്‍ തകര്‍ന്നു. ദുരന്തം വഴി മാറിയത് തലനാരിഴക്ക്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. ഓഫിസ് സമയം കഴിഞ്ഞ് ജീവനക്കാര്‍ പോയതിന് ശേഷമാണ് അപകടം നടന്നത്. അവശ്യം കഴിഞ്ഞ് വാഹനം ഒതുക്കിയ ശേഷം െ്രെഡവര്‍ പോയിരുന്നു.ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞു.ലൈന്‍ ഓഫ് ചെയ്യാന്‍ സാധിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.രാത്രിയില്‍ തന്നെ പോസ്റ്റ് മാറ്റിയിടുന്നതിന് നടപടി ആരംഭിച്ചതിനാല്‍ മണിക്കൂറുകളോളമാണ് കുമളി പട്ടണം ഇരുട്ടില്‍ തപ്പിയത്.പോസ്റ്റില്‍ ഇടിച്ച് കുമളി പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിന് ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിന് രാത്രിയില്‍ തന്നെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ വാങ്ങിയതായി പറയപ്പെടുന്നു.കുമളി പഞ്ചായത്ത് ഓഫിസ് ജീവനക്കാരന്‍ ഓടിച്ചിരുന്ന വാഹനം വളഞ്ഞങ്ങാനത്ത് പാലത്തിനടിയിലേക്ക് മറിഞ്ഞത് പഞ്ചായത്ത് മെംബര്‍മാര്‍ ഉള്‍പ്പടെ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു.കുമളി പഞ്ചായത്തിലെ ഓഫിസ് സമയം                        കഴിഞ്ഞാലും ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ അവിടെ തങ്ങുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക