|    Jan 19 Thu, 2017 1:55 am
FLASH NEWS

ഓഫിസുകളില്‍ ശുചിമുറിയില്ല; ദുരിതംപേറി വനിതാ ജീവനക്കാര്‍

Published : 10th August 2016 | Posted By: SMR

ഇരിക്കൂര്‍: മലയോര ഗ്രാമങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് ശുചിമുറിയില്ലാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. പുതിയ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ പോലും ശുചിമുറി നിര്‍മിക്കുന്നില്ല.
ഈ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വര്‍ഷങ്ങളായി തീരാദുരിതം അനുഭവിക്കുന്നവരാണ്. കെട്ടിട ഉടമകളോട് കാര്യം പറഞ്ഞാല്‍ ഒന്നുകില്‍ ശരിയാക്കി തരാം അല്ലെങ്കില്‍ മുറി ഒഴിവാക്കി തന്നേക്ക് എന്നുമാണ് മറുപടി പറയുന്നതെന്ന് സ്ത്രീകള്‍ പറയുന്നു.
സ്വകാര്യ കമ്പനികളുടെ ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശുചിമുറി സൗകര്യങ്ങളില്ലാതെ മലയോര ഗ്രാമങ്ങളില്‍ നൂറുകണക്കിന് സ്ത്രീ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. മലയോര മേഖലയിലെ നഗരസഭകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. സ്ഥാപനങ്ങൡ നിര്‍ബന്ധമായും ശുചിമുറി വേണമെന്ന നിര്‍ദേശം നടപ്പാക്കേണ്ട തദ്ദേശ സ്വയം ഭരണ മേധാവികളും ഭരണാധികാരികളും ഇതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് ആരോപണമുണ്ട്. സാധാരണക്കാര്‍ ഏറെ ബന്ധപ്പെടുന്ന പഞ്ചായത്ത്, വില്ലേജ്, സബ് രജിസ്ട്രാര്‍, മൃഗസംരക്ഷണ ആശുപത്രികളില്‍ പോലും ശുചിമുറികളില്ല. തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളും ജില്ലാ ഭരണകൂടങ്ങളും എല്ലാ വര്‍ഷവും പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ടെങ്കിലും പ്രഖ്യാപനത്തിലൊതുങ്ങുകയാണ്. സ്വകാര്യ സ്ഥാപനങ്ങളാവട്ടെ ബഹുനില കോംപ്ലക്‌സുകള്‍ കെട്ടിപ്പൊക്കുമ്പോള്‍ പോലും ആവശ്യവും നിയമാനുസൃതവുമായ എണ്ണം ശുചിമുറികള്‍ സ്ഥാപിക്കാന്‍ താല്‍പര്യം കാണിക്കാറില്ലെന്നതാണു യാഥാര്‍ഥ്യം.
സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ പരാതി പറയാന്‍ മടിക്കുന്നതാണു ഉടമകള്‍ക്ക് സൗകര്യമാവുന്നത്. അതിനിടെ, മലയോരത്തെ സര്‍ക്കാര്‍ ഓഫിസുകളിലും സ്ത്രീകള്‍ ദുരിതമനുഭവിക്കുന്നത് സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിലെ വീഴ്ചയായാണു വിലയിരുത്തപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക