|    Jan 21 Sat, 2017 5:50 am
FLASH NEWS

ഓഫിസര്‍മാരില്ലാതെ ഏഴ് ഐസിഡിഎസുകള്‍: ജില്ലയിലെ സാമൂഹിക നീതി വകുപ്പിന് മൗനം

Published : 13th July 2016 | Posted By: SMR

കൊട്ടിയം(കൊല്ലം): ജില്ലയിലെ ഐസിഡിഎസ് ഓഫിസുകളില്‍ പലതിലും ഓഫിസര്‍മാരില്ലാതായിട്ടും നടപടിയില്ല. ജില്ലയിലെ പല ബ്ലോക്കുകളിലെയും അങ്കണവാടികളുടെ പ്രവര്‍ത്തനം ഇതേതുടര്‍ന്ന് താളംതെറ്റുന്ന സ്ഥിതിയിലാണ്. ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഫിസര്‍മാര്‍ (സിഡിപിഒ) റിട്ടയര്‍ ചെയ്തതാണ് ഓഫിസുകളെ അനാഥാവസ്ഥയിലാക്കിയത്. കൊല്ലം ജില്ലയിലെ 7 ശിശു വികസന ഓഫിസുകളില്‍ മേധാവികളില്ലാതായിട്ട് ഒന്നര മാസമായി. ജില്ലയിലെ മൊത്തം 21 ഐസിഡിഎസ് ഓഫിസുകളിലാണ് ഏഴെണ്ണത്തില്‍ മേധാവികളില്ലാത്തത്. കൊട്ടാരക്കര, പത്തനാപുരം, മുഖത്തല, ശാസ്താംകോട്ട, ശാസ്താംകോട്ട അഡീഷണല്‍, പുനലൂര്‍, കൊല്ലംഅര്‍ബന്‍ 1, എന്നീ ഐസിഡിഎസുകളിലാണ് റിട്ടയര്‍മെന്റിനെ തുടര്‍ന്ന് ഓഫിസര്‍മാരുടെ ഒഴിവുള്ളത്.അതിനിടെ കൊല്ലം ജില്ലയിലെ ചില മേഖലകളിലെ അങ്കണവാടികള്‍ പലതും കൃത്യസമയത്ത് തുറക്കുന്നില്ലെന്നും സമയത്തിനു മുന്‍പെ അടയ്ക്കുന്നതായും രക്ഷാകര്‍ത്താക്കള്‍ക്ക് പരാതിയുണ്ട്. രാവിലെ 9.30 മുതല്‍ വൈകീട്ട് 3.30 വരെയാണ് ഇവയുടെ പ്രവര്‍ത്തനസമയം. ഇവ പരിശോധിക്കാന്‍ പലയിടത്തും രാവിലെ സൂപ്പര്‍വൈസര്‍മാര്‍ എത്തുന്നില്ലത്രെ.

ആളില്ലാത്ത ജില്ലയിലെ ഏഴ് ഐസിഡിഎസിലും മേധാവികളെ ഉടന്‍ നിയമിക്കുമെന്ന് ഡയറ്ടറേറ്റില്‍ നിന്ന് പറയാന്‍ തുടങ്ങിയിട്ട് ആഴ്ചകളായെന്നാണ് ഇതേപ്പറ്റി ജില്ലാ ഓഫിസ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ മെയ് 31 നും അതിനുമുന്‍പുമായിട്ടാണ് ഇവിടെ ഏഴിടത്തും പ്രോഗ്രാം ഓഫിസര്‍മാര്‍ റിട്ടയര്‍ ചെയ്തത്. സ്ഥലം മാറ്റത്തിലും മറ്റും പണപ്പിരിവ് ഉണ്ടെന്നും ചില ഐസിഡിഎസ് ഓഫിസര്‍മാരുടെ സീറ്റുകള്‍ ഉറപ്പിക്കാന്‍ ഇടതു സംഘടനകള്‍ വഴിവിട്ട നീക്കം നടത്തുന്നതായും ആക്ഷേപമുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക