|    Sep 24 Sun, 2017 8:52 am

ഓപറേഷന്‍ സൂപ്പര്‍ റെയ്‌സര്‍ : പോലിസിന്റെ പിടിയിലായത് 30 ബൈക്കുകള്‍

Published : 15th July 2017 | Posted By: fsq

 

ചവറ: പോലിസ് നടത്തിയ ഓപറേഷന്‍ സൂപ്പര്‍ റെയ്‌സറില്‍ പിടിയിലായത് 30 ബൈക്കുകള്‍. ചവറ പോലിസ് സ്‌റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ് ഐ ജയകുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പോലിസിന്റെ  വിവിധ ടീമുകള്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകര്‍ പിടിയിലായത്. ചവറ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന സ്‌കൂളുകളിലെ സമീപ റോഡുകളില്‍ ഇന്നലെ രാവിലെ 8.——30 നും 10.——30നും ഇടയിലായിരുന്നു പരിശോധന. സ്‌കൂള്‍ സമയങ്ങളില്‍ രാവിലെയും വൈകീട്ടും പൂവാലന്‍മാരായി എത്തുന്നവരാണ് ഏറേയും പിടിയിലായത്. സ്‌കൂള്‍ സമയങ്ങളില്‍ ഇടതടവില്ലാതെ അമിത വേഗതയില്‍ ഹോണ്‍ മുഴക്കുകയും സൈലന്‍സറില്‍ രൂപമാറ്റം വരുത്തി ശബ്ദം ഉയര്‍ത്തി താരമാകാന്‍ ശ്രമിച്ചവരാണ് ഏറെപ്പേരെന്നും പോലിസ് പറഞ്ഞു. പല ബൈക്കുകളിലും മൂന്നു പേര്‍ വരെ ഉണ്ടായിരുന്നു. ലൈസന്‍സ് ഇല്ലാത്തതിനും അമിതവേഗതയ്ക്കും അപകടം ഉണ്ടാക്കുന്നതരത്തില്‍ വാഹനം ഓടിച്ചതിനും പരിധിയില്‍ കഴിഞ്ഞ് ആളെ കയറ്റിയതിനും അങ്ങനെ വിവിധതരത്തിലാണ് പിടിയിലായവര്‍ക്കെതിരേ പോലിസ് കേസെടുത്തത്. പിടിയിലായ 18 വയസ്സിനു താഴെ പ്രായമുള്ളവരുടെ രക്ഷിതാക്കളെ വിളിച്ച് വരുത്തി ബോധവല്‍ക്കരണവും പോലിസ് നടത്തി.—

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക