|    Nov 23 Thu, 2017 6:33 pm
FLASH NEWS

ഓപറേഷന്‍ ഷൈലോക്ക് : രണ്ട് പേര്‍ പിടിയില്‍

Published : 13th August 2017 | Posted By: fsq

 

പാരിപ്പള്ളി: വീട്ടമ്മയ്ക്ക് കൊള്ള പലിശയ്ക്ക് പണം നല്‍കി ഭൂമി കൈക്കലാക്കിയ രണ്ട് പേരെ പാരിപ്പള്ളി പോലിസ് പിടികൂടി. മീനമ്പലം നിര്‍മ്മാല്യം ഹൗസില്‍ ചന്ദ്രബോസ് (68), പുത്തന്‍കുളം വിളയില്‍ വീട്ടില്‍ അജയന്‍(38) എന്നിവരാണ് പിടിയിലായത്. പുത്തന്‍കുളം സ്വദേശിയായ വിജയ എന്ന വീട്ടമ്മയുടെ 21 സെന്റ് വസ്തു എഴുതി വാങ്ങിയശേഷം 2009ല്‍ ചന്ദ്രബോസ് മൂന്ന് ലക്ഷം രൂപ പലിശയ്ക്ക് നല്‍കുകയായിരുന്നു. 2013ല്‍ ഒന്നര ലക്ഷം രൂപയും 2016ല്‍ ശേഷിക്കുന്ന തുകയും വീട്ടമ്മ തിരികെ നല്‍കി. ഇക്കാലയളവില്‍ 15,000 രൂപ വീതം മാസപലിശയും നല്‍കി. തുടര്‍ന്ന് വസ്തു തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചന്ദ്രബോസിന്റെ സഹോദരിയുടെ മകനായ അജയന്റെ പേരില്‍ ഭൂമി കൈമാറുകയായിരുന്നു. കൂടാതെ ഭൂമി വീട്ടമ്മയ്ക്ക് മടക്കി നല്‍കാന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.—— ഇതിനെ തുടര്‍ന്ന് വീട്ടമ്മ ചാത്തന്നൂര്‍ എസിപിക്ക് പരാതി നല്‍കി. തുടര്‍ന്ന് എസിപി യുടെ നിര്‍ദേശപ്രകാരം പാരിപ്പള്ളി എസ് ഐ രാജേഷ്, അഡി.——എസ ്‌ഐ ജയചന്ദ്രന്‍, എഎസ്‌ഐ ഷാജി, എസ് സിപിഒമാരായ സലിം, സാബു, ഷിബു, ബിജു, വനിതാ സിപിഒ ശോഭ എന്നിവരുള്‍പ്പെട്ട സംഘം പ്രതികളുടെ വീട് റെയ്ഡ് ചെയ്ത് ചെക്കും മുദ്രപത്രങ്ങളും ഉള്‍പ്പെടെ നിരവധി രേഖകള്‍ പിടിച്ചെടുത്തു.—— പിടിയിലായ പ്രതികളെ കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക